Wednesday, June 05, 2013 -
malayalam blog,malayalam poem,malayalam poems,malyalam blogs,poem
7 comments


എന്റെ ആദ്യത്തെ കവിത
മാറാല പിടിച്ചുകിടന്ന ഷെൽഫ്,
അതിനുള്ളിൽ ചിതലെടുത്ത ഓർമ്മകൾ പോലെ
എന്റെ പഴയ ഡയറി...
ആ താളുകളിൽ നിറയെ കവിത പോലെ എന്തൊക്കെയോ.
കുത്തികുറിച്ചു, വെട്ടിത്തിരുത്തി ഇട്ടവ...
നീലയും കറുപ്പും ചുവപ്പും മഷിയിൽ...
അതിലൊരെണ്ണം വായിച്ചു നോക്കി,
കുറേ വാക്കുകൾ ചിതറികിടക്കുന്നു,
കടുംനീല നിറത്തിൽ,
".....മഴ....
....പ്രണയം...
...അവളുടെ കണ്ണുകൾ...
...മൌനം...
...നഷ്ടം,വേദന,വിരഹം......
..നിരഞ്ഞുഒഴിയുന്ന മധുചഷകങ്ങൾ....,
....പറന്നകലുന്ന പുകച്ചുരുളുകൾ.....
...എന്റെ ഏകാന്ത പകലുകൾ...."
ഈശ്വരാ.... എന്തായിത്??
ഇത് എന്റെ ആദ്യ കവിത...
കരയണോ അതോ ചിരിക്കണോ ഞാൻ??
ഗൂഗിളിലെ ചേട്ടായീസിനു നന്ദി, ഈ പടം തന്നതിന്.....!!!