March 10, 2015

Tuesday, March 10, 2015 - 6 comments

മഴ തീരും മുൻപേ

ആർത്തലക്കുന്ന രാത്രി മഴയിലേക്ക്‌, തുറന്നു വെച്ച ജനലുകൾ അവൾ കൊട്ടിയടച്ചു, എന്നിട്ടവൾ ആ രണ്ടു മുറി ഫ്ലാറ്റിൽ ഒറ്റയ്ക്കിരുന്നു പെയ്തു. പുറത്തു പെയ്തൊഴിയുന്ന മഴയേക്കാളുറക്കെ. അവളെയും അവളെ പറ്റി കണ്ട സ്വപനങ്ങളേയും ഉപേക്ഷിച്ചവനിറങ്ങി പോയത് അൽപ്പംമുൻപാണ്. അവളോർത്തു, തെറ്റു തൻറെ തന്നെയാണ്, ഒരു പ്രതികാരം പോലെ അവനോട് അകലം പാലിച്ചതു താനായിരുന്നു. ഒപ്പമിരിക്കാൻ അവൻ പലവട്ടം വിളിച്ചിട്ടും, താൻ ഒറ്റക്കിരുന്നു. ഒരു നോക്ക് കൊണ്ടുപോലും കൂട്ടുകൂടിയില്ല. പക്ഷെ ഇപ്പൊൾ അവനില്ലാതെ വയ്യ.  വൈകി വന്ന തിരിച്ചറിവിന് അവൾ സ്വയം പഴിപറഞ്ഞു.

ഈ തെറ്റിന് ശിക്ഷ മരണം മാത്രമാണ്. ആ ചിന്തയുടെ ഓളങ്ങൾ മാഞ്ഞുപോകും മുന്നേ അവൾ കത്തി കൊണ്ടു ഇടതു കൈ തണ്ടയിൽ ചുവന്ന വളകളണിഞ്ഞു. കരഞ്ഞു തീർക്കാൻ സങ്കടം ഇനിയും ബാക്കിയുണ്ട് കൂട്ടിനു മഴ മാത്രം.

ഒരു പഞ്ഞി മേഘം പോലെ മരണത്തിൻറെ കടവിലേക്ക് ഒഴുകിയടുക്കവേ,കൈതണ്ടയിൽ ചോരയും കണ്ണിലെ കണ്ണീർമഴയും പെയ്തുതീരും മുന്നേ അവൻറെ വിളിയെത്തി, അവളുടെ ഫോണിൽ. "സാന്ദ്രാ, എനിക്ക് നീയില്ലാതെ വയ്യ.. please..." അവൻറെ വാക്കുകളിലും മഴയുടെയും കണ്ണീരിൻറെയും നനവു പടർന്നിരുന്നു. 

മരണത്തോളം നടന്നടുത്തിട്ടും അവൾ തിരിച്ചു നടന്നു. പ്രണയം പിൻവിളി വിളിക്കുമ്പോൾ തിരികെ വന്നല്ലേ പറ്റു, എത്ര മരണ കാതങ്ങൾക്കും അപ്പുറം നിന്നും.  

Photo courtesy : Potential Matters

6 comments:

..ഡോണ്ട് ഡു..ഡോണ്ട് ഡു

തക്കസമയത്ത് ........!!

മഴ തീരും മുൻപ്പെ ഒന്നാവുക , ആശംസകൾ

@Joselet , @അജിത്തേട്ടൻ @മാനവൻ മയ്യനാട് Thanks for the visit.... :)



ഞാനിന്നാണ് കാണുന്നത്.. ഗുഡ്

@ഷിറാസ് വാടാനപ്പള്ളി : നന്ദി :)

Post a Comment