June 05, 2013

എന്റെ ആദ്യത്തെ കവിത

മാറാല പിടിച്ചുകിടന്ന ഷെൽഫ്,
അതിനുള്ളിൽ ചിതലെടുത്ത ഓർമ്മകൾ പോലെ
എന്റെ പഴയ ഡയറി...
ആ താളുകളിൽ നിറയെ കവിത പോലെ എന്തൊക്കെയോ.
കുത്തികുറിച്ചു, വെട്ടിത്തിരുത്തി ഇട്ടവ...
നീലയും കറുപ്പും ചുവപ്പും മഷിയിൽ...
അതിലൊരെണ്ണം വായിച്ചു നോക്കി,
കുറേ വാക്കുകൾ ചിതറികിടക്കുന്നു,
കടുംനീല നിറത്തിൽ,

".....മഴ....
....പ്രണയം...
...അവളുടെ കണ്ണുകൾ...
...മൌനം...
...നഷ്ടം,വേദന,വിരഹം......
..നിരഞ്ഞുഒഴിയുന്ന മധുചഷകങ്ങൾ....,
....പറന്നകലുന്ന പുകച്ചുരുളുകൾ.....
...എന്റെ ഏകാന്ത പകലുകൾ...."

ഈശ്വരാ.... എന്തായിത്??
ഇത് എന്റെ ആദ്യ കവിത...
കരയണോ അതോ ചിരിക്കണോ ഞാൻ??



ഗൂഗിളിലെ  ചേട്ടായീസിനു നന്ദി, ഈ പടം തന്നതിന്.....!!!

7 comments:

എല്ലാ കവിതകളും ഇങ്ങനെയാണ് മെൽവിൻ അതൊരു തുടക്കം.. പിന്നെ
കവിത എന്നാ അർത്ഥത്തിൽ കവിത എഴുതുന്നതൊരാൾ മാത്രം അത് ഈശ്വരൻ.. പിന്നെ എഴുതുന്നത്‌ ആ ഈശ്വരന്റെ കടാക്ഷം പതിഞ്ഞവർ.
നമ്മളൊക്കെ അത് പഠിക്കാൻ വെട്ടി തിരുത്തി വരച്ചു കുറിക്കുന്ന പാവം കുട്ടികൾ അതും ക്ലാസ്സിൽ കേറാത്ത കുട്ടികൾ

എഴുതുവാൻ കഴിയുന്നത്‌ തന്നെ ഈശ്വരകൃപ....
നന്ദി ചങ്ങാതി അഭിപ്രായങ്ങൾക്ക്

ആദ്യം സ്വയം ആസ്വദിക്കൂ..

എഴുതുവാൻ കഴിയുന്നത്‌ തന്നെ ഈശ്വരകൃപ....

അതുണ്ടെന്ന് ഇപ്പൊ മനസ്സിലായില്ലേ..?

ഇനിയുമെഴുതൂ.

ശുഭാശംസകൾ...

പഴയത് വായിച്ചപ്പോൾ ഒന്ന് ഞെട്ടിയതാ :)
അഭിപ്രായങ്ങൾക്ക് നന്ദി

എഴുതികൊണ്ടേ ഇരിക്കും
:)

ഇങ്ങനെയൊക്കെയല്ലേ എല്ലാവരും തുടങ്ങുക... :)

Post a Comment