Sunday, June 17, 2012 -
No comments
"എന്‍റെ അപ്പ"
ഇന്ന് ഞാന്‍ വീണ്ടും ആ പഴയ കുട്ടി ആകുകയാണ്,
അപ്പയുടെ "കുഞ്ഞുണ്ണി"..... ഒരുപാട്ട് വര്‍ഷങ്ങള്‍ കടന്നുപോയി, എങ്കിലും
ഓര്‍മ്മകള്‍ക്ക് പുതുമണം മാഞ്ഞിട്ടില്ല......
രാവിലെ ഉറങ്ങുന്ന അപ്പയെ ഉണര്‍ത്താന്‍ ഞാന്‍ പയറ്റുന്ന ഓരോ അടവുകളും
പുറത്തേക്ക് ഇറങ്ങാന്‍ നേരം സ്നേഹം തുളുമ്പുന്ന ഒരു ഉമ്മയും,
ഉറങ്ങാന്‍ നേരം നെറ്റിയില്‍ തലോടുന്ന ആ കൈകളും.......
അങ്ങനെ ഒരുപാടു ഓര്‍മ്മകള്‍.........
ഒരിക്കലും എന്‍റെ വിജയങ്ങളില്‍ അദ്ദേഹം അതിരറ്റു ആഹ്ലാദിച്ചു ഞാന്‍ കണ്ടിട്ടില്ല,
ആ മനസ്സ് ഒരുപാടു സന്തോഷിക്കുമ്പോള്‍ പോലും "കൊള്ളാം" എന്ന വാക്കില്‍
ആ സന്തോഷം ഒളിപ്പിച്ചു പിടിക്കും അപ്പ,
ഇനിയും ലക്ഷ്യങ്ങള്‍ ഒരുപാടു ബാക്കി ഉണ്ട്എന്ന് പറയാതെ പറഞ്ഞുകൊണ്ട്,
എന്റെ വലിയ വിജയങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട്....
തോല്‍വികള്‍ ഉണ്ടാകുമ്പോള്‍ "സാരമില്ല" എന്ന ആശ്വാസിപ്പിക്കല്‍, കാലിടറുമ്പോള്‍ ആ സാമിപ്യം ഉണ്ട് കൂടെ എന്ന ധൈര്യമായിരുന്നു...
ഈ പിതൃദിനത്തില്‍ ഇത്രെയും ആണ് എനിക്ക് ലോകത്തോട് പറയാനുള്ളത്
"ദൈവം എനിക്ക് തന്ന ഏറ്റവും വിലപിടിച്ച സമ്മാനം
എന്‍റെ അപ്പയും അമ്മയുമാണ്......., എന്നും ആ സ്നേഹ സാഗരങ്ങള്‍
എന്‍റെ അരികില്‍ തന്നെ ഉണ്ടാകണേ എന്ന് മാത്രമാണ് പ്രാര്‍ത്ഥന....."
ഇത് എന്‍റെ അപ്പയോടു.....
"നന്ദി, അങ്ങയുടെ ജീവിത്തിലെ ഏറ്റവും സുന്ദരമായ കാലം എനിക്കായി മാറ്റി വെച്ചതിനു........ മാപ്പ്, ഞാന്‍ ആ ഹൃദയം മുറിപ്പെടുത്തി എങ്കില്‍....."
ശരിയാണ്, ഇപ്പോള്‍ എന്‍റെ കണ്ണ് ഒന്നു നിറഞ്ഞു, വേറൊന്നും കൊണ്ടല്ല.....
നഷ്ടപെട്ട ബാല്യവും കൌമാരവും ഇനി തിരികെ കിട്ടില്ലല്ലോ???...
പെയ്തൊഴിഞ്ഞ മഴകള്‍ ഇനിയും പെയ്യില്ലല്ലോ !?????
" happy fathers' day "
Love you, APPA.....
image from "http://papeldeliha.wordpress.com"

0 comments:
Post a Comment