August 09, 2012

Thursday, August 09, 2012 - No comments

"ദി ബ്രേക്ക്‌അപ്പ്‌"


പ്രണയ വസന്തം അകലെ മറഞ്ഞു,
ഇരുളില്‍ ഞാന്‍ ഏകനായി.
തരള നിലാവിന്‍ തലോടല്‍ പോലും
വേനല്‍ മുള്ളുകളായി

ഇനി മുന്‍പില്‍ ഇരുളില്‍ ചെന്ന് തൊടുന്ന
ഈ വഴി മാത്രം......
ഇരുള്‍ നിറഞ്ഞ മനസ്സില്‍ നിന്‍റെ നനുത്ത
ഓര്‍മ്മകള്‍ മാത്രം......

ഓര്‍മ്മകള്‍ നിറഞ്ഞ, "ക്രൂശിന്റെ വഴിയില്‍" ഞാന്‍ തളര്‍ന്നുവീഴവെ
അകലെ ഒരു സ്വര്‍ഗ്ഗ വാതില്‍ പക്ഷി ചിലക്കുന്നു
അകലെയല്ല പ്രഭാതം ..... അകലെയല്ല  പ്രഭാതം

ഞാന്‍ യാത്ര തുടരുന്നു.....
ആര്‍ക്കു വേണ്ടിയും കാത്തു നില്‍ക്കാതെ,
ആരോടും പരിഭവം ഇല്ലാതെ,
ഈ യാത്രയില്‍ ഇന്ധനം
ഇനിയും വറ്റാത്ത പ്രതീഷ മാത്രം!!!!

0 comments:

Post a Comment