Tuesday, October 22, 2013 -
6 comments
കണ്ണേ മടങ്ങുക
കണ്ണും ചെവിയും ഇല്ലാത്ത കാലത്തിന്‍റെ,
നെഞ്ച് പൊളിക്കാന്‍ ഒരു കണ്ണീര്‍തുള്ളി,
കരയാം കനിവുവറ്റാത്ത ഹൃദയമുള്ളവര്‍ക്ക്,
വിധിയെ പഴിക്കരുത്,
വിധിയെന്തു പിഴച്ചു,
സ്വന്തം ദാഹം തീര്‍ക്കാന്‍ സോധരന്‍റെ
കണ്ണീരും ചോരയും വീഴ്ത്തുന്ന ഈ കാലത്ത്,
പണ്ട് കുരുക്ഷേത്ര ഭൂമിയില്‍ വാളുകളിടഞ്ഞമര്‍ന്നപ്പോള്‍,
ശിഷ്ടമായ ഗാന്ധാരീ വിലാപം വീണ്ടും.
ഇന്നൊരു വിലാപം തൊണ്ടയില്‍ കുരുങ്ങിയോ?
ഇരുള്‍കയം ചൂഴാതെകാത്ത, മനമൊന്നു തേങ്ങിയോ?
മനസ്സേ,നീ പഠിക്കുക-പുതിയ കാലത്തിന്‍റെ പാഠം....
കേട്ടല്ല കണ്ടുതന്നെ പഠിക്കുക,
പിന്നേ ചൊല്ലുക നീയകമേ,
".......കണ്ണേ മടങ്ങുക"
--- For Children, who suffer due to wars.... :(
6 comments:
പുതിയ കാലത്തിൻ പാഠങ്ങൾ പഠിക്കാതിരിക്കുന്നതാണ് നല്ലതെന്നു തോന്നുന്നു. :)
നല്ല കവിത.
ശുഭാശംസകൾ....
കണ്ണേ മടങ്ങുക
കാഴ്ച്ചകള്‍ കാണാതിരിയ്ക്കുന്നതും ഒരു സുഖമാണ്
എല്ലാവരും നിസ്സഹായരാണ് ഒരർത്ഥത്തിൽ നിരായുധരും ... യുദ്ധം ചെയ്യുന്നവർ പോലും
ചിലപ്പോള് കണ്ണടയ്ക്കുന്നതാണ് നല്ലത്.....
കണ്ണീരും ചോരയും വീഴ്ത്തുന്ന ഈ കാലത്ത്,
പണ്ട് കുരുക്ഷേത്ര ഭൂമിയില്‍ വാളുകളിടഞ്ഞമര്‍ന്നപ്പോള്‍,
ശിഷ്ടമായ ഗാന്ധാരീ വിലാപം വീണ്ടും.
നന്ദി എല്ലാവര്‍ക്കും
Post a Comment