June 16, 2012

"പെയ്യാതെ പിന്‍വാങ്ങിയ മഴ"


ഇന്ന് ശനിയാഴ്ച പതിവിനു വിപരീതമായി ജോലി ഉണ്ടായിരുന്നു,
ഓഫീസില്‍നിന്ന് ഇറങ്ങാന്‍ നേരം ഒരു മഴ വരാനുള്ള സാധ്യത കണ്ടു
നല്ല തണുത്ത കാറ്റ് ഒഴുകി വരുന്നു.... മണ്‍സൂണ്‍ വരാന്‍ മടിച്ചുനില്‍ക്കുകയാണ്

ഇത്തവണ. എന്താണോ, സ്കൂള്‍ തുറന്നു ഇത്ര ദിവസമായിട്ടും ആ "പഴയ മണ്‍സൂണ്‍"

എത്താതെ?????
പുതിയ തലമുറയുടെ ഒരു നഷ്ട്ടം!!!! നമ്മള്‍ അനുഭവിച്ച ആ പെരുംമഴക്കാലം ആ

പൂര്‍ണ പ്രതാപത്തോടെ അനുഭവിക്കാന്‍ അവര്‍ക്ക്‌ കഴിയുന്നില്ലല്ലോ!!!!!! 

ആ തണുത്ത കാറ്റും കൊണ്ട് ഞാന്‍ നടന്നു. ഒരു മഴയും സ്വപ്നംകണ്ട്.

പെട്ടന്ന്, മഴ പിണങ്ങിയതാണോ എന്തോ? മഴ പോയി!!!!

അങ്ങനെ ഒരു മഴകൂടി പെയ്യാതെ പിന്‍വാങ്ങി, പറയാന്‍ മറന്ന പ്രണയം പോലെ.......

രാത്രി ചിലപ്പോള്‍ പെയ്തേക്കും!!!! കാത്തിരിക്കാം അല്ലെ?? ആ പഴയ

പെരുമഴകാലത്തിനായി!!!!!!

0 comments:

Post a Comment