April 02, 2013

ചോരപുരണ്ട നോട്ടുകള്‍



ഞാനിപ്പോള്‍ നില്‍ക്കുന്നത് ഒരു ഡ്രാക്കുള കോട്ടയുടെ
മുന്‍പില്‍. അവിടിവിടെയായി ഭിത്തികള്‍ നിലപോത്തിയിട്ടുണ്ട്, എങ്കിലും കുറെയധികം
ബാക്കിയുണ്ട്‌. അമാവാസിയിലെ ഇരുട്ട്, കട്ടപിടിച്ചു കിടക്കുന്നു, എല്ലായിടത്തും.

ഞാന്‍ തപ്പിത്തടഞ്ഞു മുന്‍പോട്ട് നടന്നു, വെളിച്ചം ഒരിട്ടുപോലുമില്ല, കാല്‍ എവിടെയൊക്കെയോ
തട്ടിമുറിഞ്ഞിട്ടുണ്ട്. നടന്നു ഞാന്‍ ഒരു പടിക്കെട്ടിനു അടുത്തെത്തി.അത് ചെന്നവസാനിക്കുന്നത്
കൂരിരുട്ടിലും. പക്ഷെ മുകളിലുള്ള ഒന്ന് രണ്ടു പടികളില്‍ മാത്രം അല്‍പ്പം വെളിച്ചം,
തളംകെട്ടികിടന്നിരുന്നു.

പെട്ടന്ന് ആ ഇരുളില്‍ നിന്നൊരു രൂപം പുറത്തുവന്നു, ഇംഗ്ലീഷ് സിനിമകളിലെ
വാംമ്പെയരുകളെ ഓര്‍മിപ്പിക്കുന്ന രൂപം, കറുത്ത കോട്ട് കാറ്റില്‍ ഇളകുന്നത് കാണാന്‍
ഒരു തുള്ളി പ്രകാശം മതിയായിരുന്നു, പക്ഷെ മുഖം വ്യതമായിരുന്നുനില്ല.

അയാള്‍ക്ക് പിന്നില്ലെ ഇരുളില്‍ നിന്ന് കുറെ വവ്വാലുകള്‍ പറന്നുപൊങ്ങി, അവയെന്‍റെ
നേര്‍ക്ക്‌ പാഞ്ഞുവന്നു. കാലുകള്‍ അനങ്ങുനില്ല, ഓടുവനാകാത്തവിധം ഞാന്‍ മണ്ണില്‍
ഉറച്ചുപോയപോലെ.

ആ വവ്വാലുകള്‍ പെട്ടന്ന് പടയണികോലങ്ങള്‍ ആയി മാറി. അവ എന്‍റെ നേരേ അലറിവിളിച്ചു
കൊണ്ട് പാഞ്ഞുവന്നു. പിന്നെയും അവയ്ക്ക്‌ രൂപമാറ്റം സംഭവിക്കുന്നതുഞാനറിഞ്ഞു
അവ മനുഷ്യരൂപങ്ങളായിമാറി

എവിടെയോ കണ്ടുമറന്നവര്‍... അവരെ തിരിച്ചറിയാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ നടുങ്ങി.
എന്‍റെ ശരീരം ഒന്ന് വിറച്ചു.

ഒന്ന് : വിജയന്‍


"എന്താ മറന്നുപോയോ?"

ഇ...ഇല്ല" ശരിരത്തിലെ വിറയല്‍ ശബ്ധതിലേക്കും പടര്‍ന്നു.

"എങ്ങനെ മറക്കാന്‍, അല്ലെ?"

"വിജയാ... ഞാന്‍...എനിക്കു..."

"അപ്പോള്‍ എന്‍റെ പേരും ഓര്‍മയുണ്ട്..."

എന്‍റെ മനസ്സിലൂടെ ഒരു പത്രവാര്‍ത്ത മിന്നിമറഞ്ഞുപോയി

".......കടബാധ്യത, പി ഡബ്ലു ഡി കോണ്‍ട്രാക്ടറും കുടുംബവും ആത്മഹത്യ ചെയ്തു......"

"എന്താ? ഒന്നും പറയാനില്ലേ? ഒരു ബില്ല് പാസ്സക്കി തരാന്‍ ഞാന്‍ കുറെ നടന്നു
തന്‍റെ പിന്നാലെ, ഓഫീസിലും വീട്ടിലുമായി, എന്നിട്ട് എന്നെ തകര്‍ത്തില്ലതെയാക്കാന്‍
ഇറങ്ങിയവന്‍മാരുടെ കയ്യില്‍നിന്ന് വാങ്ങിയ കൈക്കൂലിയുടെ നന്ദി കാട്ടാന്‍ നിങ്ങള്‍.....
....ദാ.... നോക്ക് എന്‍റെ കുഞ്ഞുങ്ങള്‍ അവര്‍ ജീവിച്ചു തുടങ്ങിയതേ ഉള്ളു.....
എന്നിട്ടും താന്‍......"

നാലുജോടി കണ്ണുകളില്‍ കത്തിനിന്ന തീ എന്നില്‍ ഭീതിപരത്തി....

രണ്ടു : ജസീന്ത

"ജസ്സി...." ഞാനറിയാതെ പറഞ്ഞുപോയി

"അതെ ജസ്സി... തന്നെ ജീവനേക്കാള്‍ സ്നേഹിച്ചു എന്ന തെറ്റുചെയിതവള്‍..."

"ജെസ്സി... ഞാന്‍...."

"എന്നിട്ട് കുറേ സ്ത്രീധനം കിട്ടുമെന്നയപ്പോള്‍ നിങ്ങള്‍ മറ്റൊരുവളെ സ്വീകരിച്ചു..."

ഞാന്‍ എന്നോ അവളോട്‌ പറഞ്ഞ വാക്കുകള്‍,

"ജെസ്സി നമ്മള്‍ എന്നും ഒന്നായിരിക്കും, ഒന്നിനുവേണ്ടിയും നിന്നെ നഷ്ടപെടുത്താന്‍
ഞാന്‍ ഒരുക്കമല്ല"

"എന്താ ചെയ്തതും പറഞ്ഞതുമൊക്കെനിഷേധിക്കാന്‍ തോനുന്നുണ്ടോ??"

മൂന്ന് : പേരറിയാത്ത ഒരു പെണ്‍കുട്ടി

"ഓര്‍മ്മയുണ്ടോ???"

"അത്...."

ഒരു ന്യൂഇയര്‍....മദ്യം മണക്കുന്ന ഒരു ന്യൂഇയര്‍, അന്ന് മദ്യലഹരിയില്‍ വീഴ്ത്തിയ
കണ്ണുനീര്‍തുള്ളി, പിന്നെ ലഹരിവിട്ടിറങ്ങിയപ്പോള്‍, പിന്നില്‍ ഒരു പെണ്‍കുട്ടിയുടെ
തേങ്ങല്‍ ബാക്കിയായി.....

"മറക്കാന്‍ നിങ്ങള്ക്ക് കഴിഞ്ഞാലും എനിക്കവില്ലലോ???..."

ആ കണ്‍കോണില്‍, ഒരു അഗ്നിപ്രളയം, ഞാന്‍ കണ്ടു....

ഒരായിരം കടന്നലുകള്‍, എന്‍റെ തലച്ചോറിനുള്ളില്‍ മൂളുന്നതായി തോന്നി,
ഞാന്‍ ഓടി... എങ്ങോട്ടെന്നില്ലാതെ, ഒരു ഭ്രാന്തനെപ്പോലെ അലറികൊണ്ട്

....എനിക്കൊരല്‍പ്പം മരവിതരു, എന്‍റെ പണം മുഴുവന്‍ എടുത്തുകൊള്ളു.....
എനിക്കൊരല്‍പ്പം സമാധാനം തരു....."

-------------------------------------------------------------------------------------------------------------------------

"ഇച്ചയാ.... എന്താ എന്താ പറ്റിയെ???"

എന്‍റെ ഭാര്യയുടെ ആ ചോദ്യമാണ് എന്നെ ഉറക്കത്തില്‍ നിന്ന് ഉണര്‍ത്തിയത്

"....ഹാ...സ്വ...സ്വപനം കണ്ടതാ...."

ലൈറ്റ് അണച്ചുവീണ്ടും ഉറങ്ങാന്‍ കിടന്നപ്പോളും ഹൃദയത്തിന്‍റെ വന്യതാളം
കേട്ടടങ്ങുനില്ല....



".........money is the cause of sin....
    and "wage of sin is death"......"


4 comments:

Thank you @niDheEsH kRisHnaN @ ~അമൃതംഗമയ~

:)

കൊള്ളാം
അക്ഷരത്തെറ്റുകള്‍ ശ്രദ്ധിയ്ക്കൂ

തീർച്ചയായും...!! :)

Post a Comment