June 05, 2012

മണ്‍സൂണ്‍

ഇത്തവണ എന്തേ മഴ താമസിക്കാന്‍ കാര്യം എന്ന്
ചിന്തിച്ചു തീര്‍ന്നില്ല ദാ എത്തി മഴ........ :)
സ്കൂള്‍ തുറന്നു  ഒരു ദിവസം കഴിഞ്ഞു "അല്പം" സമയം തെറ്റി...... അല്ല സമയം തെറ്റി എന്ന് പറയാന്‍ പറ്റില്ല, തിരുവനന്തപുരത്ത് ഇന്നാ പെയിതെന്നെ ഉള്ളു, മഴ ഇങ്ങനെ ഉണ്ട് കേരളത്തില്‍, രണ്ടു ദിവസമായി.......

വെറുതെ ഒന്ന് ഓര്‍ത്തു പോയി, പണ്ടെഴുതിയ ഒരു കവിത(? ഉറപ്പില്ല കവിത ആണോ എന്ന്) ....

"ഈ മഴ നിന്നെ വീണ്ടും ഓര്‍മിപ്പിക്കുന്നു,
ഒരിക്കല്‍ പ്രണയം നനച്ച നിന്‍റെ കണ്ണുകളും....

അകലെ കേള്‍ക്കുന്ന ആ പാട്ടിലൂടെ ഞാന്‍ അറിയുന്നത്
നിന്‍റെ ആര്‍ദ്രമായ ശബ്ദവും....

നമ്മള്‍ ഒരിമിച്ചിരുന്നു ഒരുപാടു തവണ, ഇങ്ങനെ മഴ കണ്ടിട്ടുണ്ട്.......
അതുകൊണ്ടു ഞാന്‍ എന്‍റെ പ്രണയത്തെ,
നഷ്ട പ്രണയത്തെ, മഴ നനയാന്‍ വിടുന്നു....."


ഞാന്‍ പോട്ടേ, മഴ പുറത്തു ജാലകചില്ലില്‍ തട്ടി വിളിക്കുന്നു......

മെല്‍വിന്‍   :)

[    നന്ദി "Google" ഈ ചിത്രത്തിന് :)    ]

0 comments:

Post a Comment