April 01, 2013

Monday, April 01, 2013 - 1 comment

അവള്‍ ‍- ഞാന്‍ ; ഇന്നലെ , ഇന്ന് ........ പിന്നെ ...........

ഇന്നലെ
-----------
ഒരു കടല്‍ മുഴുവന്‍ ഉള്ളില്‍ ഒളിപ്പിച്ചുവെച്ച ശംഖ്, ഇന്നലെ പിരിയും മുമ്പേ അവള്‍
എനിക്കുതന്ന സമ്മാനം. എന്‍റെ കൈവെള്ളയില്‍ ആ വെളുത്ത ശംഖ് വെച്ചുതന്നിട്ടു,
കവിളില്‍ ഒരു ഉമ്മയും തന്നവള്‍ തിരിഞ്ഞു നടന്നു.
ദൂരെ നടന്നുമറയുംവരെ അവള്‍ ഇടയ്ക്കിടയ്ക്ക്തിരിഞ്ഞു നോക്കും എന്നെനിക്കറിയാം,
അതുകൊണ്ട് തന്നെയാണ് ഞാന്‍ അവിടെത്തന്നെ നിന്നത്, എന്നെതെയുംപോലെ.

പതിവ് തെറ്റിയില്ല, മൂന്നുതവണ അവള്‍ തിരിഞ്ഞു നോക്കി....,എന്നെ വീഴ്ത്തികളഞ്ഞ
ആ പുഞ്ചിരിയോടെ. "നാളെ..." മുന്നാം തവണ തിരിഞ്ഞു നോക്കിയപ്പോള്‍ അവള്‍
ചുണ്ടുകളനക്കി.

ഇന്ന്
-------
ഒന്നും വ്യക്തമായി കാണാന്‍ കഴിയുന്നില്ല,കണ്ണില്‍ ഉടക്കിനില്‍ക്കുന്ന കണ്ണീര്‍തുള്ളി
കാഴ്ചമറക്കുന്നു. രാവിലെവന്ന ഫോണ്‍കോള്‍ ഞാന്‍ മുഴുവന്‍ കേട്ടില്ല, കേട്ടത്
വിശ്വസിക്കാനും കഴിഞ്ഞില്ല."ഐ സീ യു" എന്ന് ചുവപ്പ്അക്ഷരങ്ങളില്‍ ഏഴുതിയ
വാതിലിനപ്പുറം അവളുടെ ജീവന്‍ പിടിച്ചുനിര്‍ത്താന്‍ ഡോക്ടര്‍മാര്‍
നടത്തുന്ന ശ്രമങ്ങള്‍ അവള്‍ അറിയുന്നുണ്ടോ എന്തോ?

നാളെ
--------
?????????

1 comments:

അയ്യോ വല്ലാത്ത കഷ്ടമായിപ്പോയല്ലോ .... കാമുകിയുടെ ആയൂരാരോഗ്യ സൌഖ്യത്തിനായി പ്രാർത്ഥി ക്കുന്നു

Post a Comment