Wednesday, October 31, 2012 -
3 comments
11 - 11 - 11 Friday
Build Successful.....
ഹാവ് ഇങ്ങനെ ഒന്ന് സ്ക്രീനില്‍ കാണാന്‍ വേണ്ടിയാണു കഴിഞ്ഞ മൂന്നു ദിവസം ആയി കഷ്ടപെടുന്നത്, ആശ്വാസമായി.... ഇനി ഇത് അയച്ചു കൊടുത്താല്‍ പോകാം.
ഇഷ്യൂ തീര്‍ന്ന കോഡ് അറ്റാച്ച് ചെയ്തു, .....ഓ! ഇനി ഇത് ഒന്ന് തീരാന്‍ കൂറെ സമയം എടുക്കും.അപ്പോളേക്കും ഒരു കാപ്പി കുടിക്കാം. ഞാന്‍ ഗ്ലാസും എടുത്തു പാന്റ്രിയിലേയ്ക്കു നടന്നു.ഞാന്‍ അവിടെല്ലാം നോക്കി.ആരുമില്ല എന്റെ ടീമില്‍, എല്ലാവരും വീടണഞ്ഞിരിക്കുന്നു.നെറ്റ്‌വര്‍ക്ക് വിങ്ങില്‍ മാത്രം ആരോ ഉണ്ടെന്നു തോന്നുന്നു. വെളിച്ചമുണ്ട് അവിടെ. വെന്‍ഡിംഗ് മെഷിനില്‍ നിന്നു കാപ്പിയും എടുത്തു ഞാന്‍ ബാല്‍ക്കണിയിലേയ്ക്കു നടന്നു.എല്ലാ രാത്രികളിലും ടെക്നോസിറ്റിയിലെ കാഴ്ചകള്‍ ഒന്ന് തന്നെ ആണ്, നേരം തെറ്റി ജോലി കഴിഞ്ഞു പോകുന്ന ഐ ടീ ജീവികള്‍, അവിടിവിടെ ഇരുന്നു ഉറക്കം തൂങ്ങുന്ന സെക്യൂരിറ്റി ഗാര്‍ഡുകള്‍, കുറെ കെട്ടിടങ്ങള്‍, അതില്‍ ചിലടത് മാത്രം വെളിച്ചം...... എന്നും ഒരേ നിറം, ഒരേ കാഴ്ച!!!
അങ്ങനെ ഓരോന്ന് ചിന്തിച്ചു ചിന്തിച്ചു കുടിച്ചതു കൊണ്ടാകാം ഒരു ഗ്ലാസ് കാപ്പി പെട്ടന് തീര്‍ന്ന പോലെ തോന്നി. വീണ്ടും ഒന്നു കുൂടി എടുക്കുന്നതിനു വേണ്ടി ഞാന്‍ പ്രാന്റ്രിയിലേയ്ക്കു പോയി.തിരിച്ചു വന്നപ്പോള്‍ ഞാന്‍ നിന്നിരുന്ന സ്ഥലത്ത് മറ്റൊരാള്‍,ഒരു പെണ്‍കുട്ടി,.മുഖം കാണാന്‍ വയ്യാത്തതു കൊണ്ട് ആരാണെന്നു മനസ്സില്ലായില്ല. എന്‍റെ മൊബൈല്‍ അവിടെ വച്ചിരുന്നതു കൊണ്ട് അതെടുക്കുന്നതിനു വേണ്ടി ഞാന്‍ അവരുടെ അടുത്തേയ്ക്ക് ചെന്നു.
"Excuse me,That's my mobile."
"I didn't said that's mine." ഇതായിരുന്നു അവരുടെ മറുപടി.കൂടെഒരു പുഞ്ചിരിയും.
"മലയാളീ ആണോ?" ഒരു ചോദ്യം....
"അതെ....."
"ഹാവ്!!! സന്തോഷം, ഒറ്റക്കിരുന്നു ബോര്‍ അടിക്കുമ്പോള്‍ സംസാരിക്കാന്‍ ഒരാളെ കിട്ടുന്നത് നല്ലതാ..."അപ്പോളാണ് ആ മുഖത്തേയ്ക്കു ഞാന്‍ നോക്കിയത്.സുന്ദരിയാണു,നല്ല ക്യൂട്ട് മുഖം, എന്തായാലും ഈ നിലയില്‍ എന്റെ ഓഫീസി മാത്രമേ ഉള്ളു.... അപ്പോള്‍ പിന്നെ ഇതേ കമ്പനി ആകാനെ വഴിയുള്ളൂ. പഷേ എനിക്ക് ഇവിടെയുള്ള പകുതി പേരെ അറിഞ്ഞു കൂടാ!!!! എവിടാ സമയം, ചുറ്റും ഉള്ളവരെ പരിജയപെടാന്‍ നേരം തെറ്റിയ ഈ IT ജീവിതത്തില്‍...??
"ഞാന്‍ റോയ്, റോയ് തോമസ്"
"ഞാന്‍ നിയ...."
"വീടെവിടെയാണ്....??"
"ആലുവ...റോയ് എവിടാ?"
"ഞാന്‍ കാഞ്ഞിരപള്ളി...."
"അപ്പൊ കാഞ്ഞിരപള്ളി അച്ചായനാ അല്ലെ??"
ഞാന്‍ ഒന്ന് ചിരിച്ചു,
"റോയ് എന്ത് വിങ്ങാണ്??"
"ഞാന്‍, മൊബൈല്‍ ടീം....ഐഫോണ്‍!!!"
"എനിക്കും അതായിരുന്നു ഇഷ്ടം , ബട്ട് കിട്ടിയത് ജാവയിലും....."
പിന്നെ സംസാരിച്ചു നേരം പോയതറിഞ്ഞില്ല, അങ്ങനെ ഒരു നല്ല സുഹുര്തിനെ എനിക്ക് കിട്ടി. ഞങ്ങള്‍ തമ്മില്‍ ഒരുപാടു കാര്യങ്ങള്‍ സംസാരിച്ചിരുന്നു
എന്‍റെ മോഹന്‍ലാല്‍ സിനിമ പ്രേമം, ചുറ്റുമുള്ള സമൂഹം, പുതിയ പാട്ടുകള്‍,പുതിയ മൊബൈല്‍കള്‍,രാഷ്ട്രിയം,ഗ്ലോബല്‍ റീസെഷന്‍ എല്ലാം.... അടുക്കും ചിട്ടയും ഇല്ലാത്ത കുറെ കാര്യങ്ങള്‍.
പിന്നെ എല്ലാ ദിവസങ്ങളിലും രാത്രി അവളുണ്ടായിരുന്നു, വര്‍ത്തമാനം പറഞ്ഞിരിക്കാന്‍..... രാവിന്റെ കട്ടിപിടിച്ച ഏകാന്തതയില്‍ എനിക്കൊരു കൂട്ട്.....!!!
അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. "ഞാന്‍ നാളെ രാവിലെ പോകും.... മന്‍ഡേ ഞാന്‍ ലീവ് ആയിരിക്കും" അവള്‍ പറഞ്ഞു
"ബാഡ് ലക്ക് !!!! നാളെ എനിക്ക് വര്‍ക്ക് ഉണ്ട്..... ഇനി ക്രിസ്മസ്നു ഒരു ദിവസം കൊമ്പെന്‍സെഷന്‍ എടുക്കണം...."
"ഓ....ഓക്കേ ..... അപ്പൊ ശരി കാണാം". അങ്ങനെ പറഞ്ഞവള്‍ നടന്നു പോയി. അന്നോരല്‍പ്പം വിഷമം തോന്നി; എന്താണെന്നറിയില്ല!!!
പിറ്റേദിവസം വൈകിട്ട് ഓഫീസില്‍ ഇരിക്കുമ്പോള്‍ വെറുതെ ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്യ്തു....നേരത്തെ ഉള്ളത് പോലെ ഇപ്പോള്‍ അങ്ങനെ ഇരിക്കാറില്ല ഫേസ്ബുക്കില്‍, ലോഗിന്‍ ചെയ്യുന്നത് പോലും വല്ലപ്പോഴും മാത്രം......!!!
ധാ കിടക്കുന്നു ഒരു കൂമ്പാരം അപ്പ്‌ഡേറ്റ്സ്...... എന്‍റെ ഓഫീസിലെ ഗ്രൂപ്പില്‍ കൂറെ പോസ്റ്റ് കണ്ടു.... ഇടയില്‍ ഒരു ഫോട്ടോ, താഴെ ഒരു വാചകവും."പ്രിയപ്പെട്ട നിയ.... നിനക്ക് മരണമില്ല.... ഒരിക്കലും".എന്‍റെ തല കറങ്ങുന്നത് പോലെ തോന്നി!!! ഇന്നലെ കൂടി എന്നോട് സംസാരിച്ചവള്‍..... നിയ!!!! ഞാന്‍ പോസ്റ്റിലെ ഡേറ്റ് നോക്കി... 11 - 11 - 11. ഞാന്‍ ഓര്‍ത്തു അവളെ ആദ്യം കണ്ട ദിവസം!!!!
ഞാന്‍ അടിമുടി വിറക്കുകയായിരുന്നു!!!! എന്‍റെ തലച്ചോറിനുള്ളില്‍ ആയിരം ചോദ്യങ്ങള്‍ ഭ്രാന്തന്‍ കടന്നലുകളെ പോലെ മൂളിപറക്കുന്നത് പോലെ തോന്നി.

3 comments:
ente machane... climax polichuuu .. bt niya ennil oru nneetalundakki.. ithu nadanatano ??
@Basil kanjiramkuzhiyil നന്ദി, നല്ല വാക്കുകള്‍ക്കു :)
Post a Comment