Sunday, March 24, 2013 -
love,malayalam poems,malyalam blogs
4 comments
നിന്‍റെ മിഴികള്‍
ദീപ്തം,തീഷ്ണം നിന്‍റെ കണ്ണുകള്‍,
ഒരു നൂറ്റാണ്ടിന്‍റെ അനുഭവം തുളുമ്പുന്നു
നിന്‍ നേത്രങ്ങളില്‍
സുന്ദരം, മോഹനം നിടെ മിഴികള്‍
എന്‍റെ ആതമാവിനെ കാണുന്നു ഞാന്‍
ആ കണ്ണാടിയില്‍
ഇവിടെ വാക്കുകള്‍ നിശബ്ദം,
തൂലിക നിശ്ചലം
ആവില്ലവക്കുനിന്‍ കരുണവഴിയുന്ന കണ്ണുകളെ വര്‍ണിക്കാന്‍
അലിയട്ടെ ഞാന്‍,മറക്കട്ടെ ജനിമൃതികള്‍.....
നിന്‍റെ കണ്ണിന്‍റെ നീലിമയില്‍ മുങ്ങിമരിക്കട്ടെ ഞാന്‍
4 comments:
ഈ മിഴികൾ കണ്ടാൽ കവിതയെഴുതിയില്ലെങ്കിലേ അത്ഭുതമുള്ളൂ..
നല്ല കവിത.
ശുഭാശംസകൾ...
എന്നെ പ്രണയത്തിലേക്കു വലിച്ചിട്ടത് ഈ മിഴികളാണ്.....
നല്ല വാക്കുകൾക്കു നന്ദി :)
ആര്ക്കും പ്രണയം തോന്നിപ്പിക്കുന്ന കണ്ണുകള്
:)
Post a Comment