March 03, 2013

Sunday, March 03, 2013 - 2 comments

വേനലിന്‍റെ ശബ്ദം

ഏറേ നാളായി ഇവിടെ
ഞാന്‍ മഴ കാത്തുകിടക്കുന്നു
കഠിനമായ വേനലില്‍ പൊതിഞ്ഞു
നില്‍ക്കുന്ന പകലുകള്‍
ചലനം നിലച്ചു, ചിന്തകള്‍ നിലച്ചു
ശ്വാസഗതി പോലും നിലച്ചു
വിറങ്ങലിച്ചു നില്‍ക്കുന്ന കാലദൂതന്മാര്‍.

മേലേ കത്തിക്കാളി ജ്വലിച്ചു നില്‍ക്കുന്ന സൂര്യന്‍
പകലവസാനിക്കും വരെ ചീവിടുകള്‍
അക്ഷമരായി ചിരകിട്ടടിക്കുന്നു
ഇടയിലെവിടെയോ അവര്‍ തളരുമ്പോള്‍
മരങ്ങള്‍ ആ സംഗീതം തുടരുന്നു
പിന്നെ പരസ്പരം പിണയുന്ന
കരിയിലകളുടെ ശില്ക്കാരമനെങ്ങും
 ഇതാണ് വേനലിന്‍റെ ശബ്ദം
 ഇതാണ് വേനലിന്‍റെ ശബ്ദം

2 comments:

ഇടയിലെവിടെയോ അവര്‍ തളരുമ്പോള്‍
മരങ്ങള്‍ ആ സംഗീതം തുടരുന്നു....സംഗീതം തുടരട്ടെ

വേഴാമ്പലിൻ ശബ്ദം. നന്നായി

ശുഭാശംസകൾ.....

Post a Comment