February 24, 2013

Sunday, February 24, 2013 - 9 comments

നീയും നിളയും



ഒരു കാലത്ത് ജീവിതത്തില്‍  നിറഞ്ഞു ഒഴികിയിരുന്നു, നീയും നിളയും, ഇന്ന് രണ്ടും ഓര്‍മകളായി പിന്‍വാങ്ങി ; മനസിലേക്ക്. ഈ കടന്നുപോയ 25 വര്‍ഷങ്ങള്‍., സത്യത്തില്‍ ഞാന്‍ ജീവിക്കുകയല്ലായിരുന്നു;ഓടിതീര്‍ക്കുകയായിരുന്നു.

പണവും പ്രശസ്തിയും ഒരുപാടു ഉണ്ട്,എന്നിട്ടും വല്ലാത്ത ഒരൂ ശുന്യത ഇങ്ങനെ പിന്തുടരുന്നു എന്റെ പകലുകളെ, വല്ലാത്ത ഒരു വേദന മനസ്സില്‍ ബാക്കിനില്‍ക്കും ഉറങ്ങാന്‍ കിടക്കുമ്പോള്‍...!!! ആ മഹാ ശുന്യത തന്നെയാണ് എന്നെ ഇവിടെ എത്തിച്ചത്, ഓരോ വര്‍ഷവും ഞാന്‍ ഇവിടെ ഇങ്ങനെ വരാറുള്ളതും അതുകൊണ്ടാണ്. ഇവിടെ ഞാനും നീയും പിന്നെ നിളയും മാത്രം. ഇവിടെ ഞാന്‍ സൂപ്പര്‍ സ്റ്റാര്‍ പ്രേം കൃഷണ അല്ല, നിന്‍റെ "കിചേട്ടന്‍", മാത്രം. ആരാധകര്‍ ഇല്ലാതെ, മേകപ്പോ ക്യാമറയോ ഇല്ലാതെ , "ആക്ഷനും കട്ടും" ഇല്ലാതെ ആ പഴയ "കിചേട്ടന്‍". ഓര്‍മ്മ ഉറച്ച നാള്‍, അന്നുതൊട്ടു നീ ഉണ്ടായിരുന്നു കൂട്ട്. നമ്മള്‍ ഒരിക്കലും പ്രണയമാണ് എന്ന് പരസ്പരം പറഞ്ഞിട്ടില്ല. പക്ഷെ നമുക്ക് രണ്ടു പേര്‍ക്കും അറിയാമായിരുന്നു ആ സത്യം.   നമ്മള്‍ നമ്മളറിയാതെ ഇഷ്ടപെട്ടിരുന്നുവെന്ന്.  നീ ആയിരുന്നു എന്‍റെ ആദ്യത്തെ ആരാധിക. നീയാണ് എന്നിലെ അഭിനയ മോഹങ്ങള്‍ക്ക് ചിറകുകള്‍ തന്നത്.

ഒടുവില്‍ മാതാപിതാക്കളുടെ  അനുഗ്രഹത്തോടെ മദിരാശിയിലേക്ക് വണ്ടികയറുമ്പോള്‍, എന്നേക്കാള്‍ ആവേശം നിനക്കായിരുന്നു, എന്നെ യാത്രയാക്കാന്‍.കണ്ണീര്‍ ഉള്ളില്‍ ഒളിപ്പിച്ചാണ്‌ നീ അന്ന് എന്നോട് യാത്ര പറഞ്ഞത് എന്ന് എനിക്കറിയാം.

പിന്നീട് കുറെ കാലം അഭിനയ മോഹങ്ങളുമായി അലഞ്ഞു തിരിഞ്ഞ നാളുകള്‍. ചെറിയ ചില വേഷങ്ങള്‍. ഒടുവില്‍ എന്റെ ആദ്യത്തെ ശ്രദ്ധേയ വേഷം, എല്ലാവരും രണ്ടുകയ്യും നീട്ടി സ്വീകരിച്ച, എന്റെ ജാതകം മാറ്റിയെഴുതിയ ചിത്രം. "ഒരു മഴകാലത്ത്" എന്ന ചിത്രത്തിലെ പ്രതിനായക വേഷം. എന്‍റെ ഓര്‍മ്മയില്‍ നിനക്ക് മാത്രമാണ് ആ വേഷം ഇഷ്ടപ്പെടാഞ്ഞത്,
"കിചെട്ടന്‍ അങ്ങനെ ഒരു വൃത്തികെട്ടവന്‍ ആയി അഭിനയിക്കുന്നത് എനിക്കിഷട്ടല്ല...." എന്നായിരുന്നു നിന്‍റെ കമന്റ്‌.പിന്നീടു വളര്‍ച്ചയുടെ കാലങ്ങള്‍.ഇതിനിടയില്‍ ഒരിക്കല്‍ കൂടി നമ്മള്‍ കണ്ടു നിളയുടെ തീരത്ത്; സിനിമ വാരികകളിലെ ഗോസ്സിപ്പ് കോളങ്ങള്‍ അപ്പാടെ വിശ്വസിച്ച നീ കരഞ്ഞുകൊണ്ട്‌ ചോദിച്ചത്  ഇപ്പോളും ഞാന്‍ ഓര്‍ക്കുന്നു "കിചെട്ടന്‍ എന്നെ ഇട്ടിട്ടു പോവോ?"!!!! എനിക്ക് ഒന്നും പറയാന്‍ തോന്നിയില്ല പകരം ഞാന്‍ നിന്നെ ചേര്‍ത്തുനിര്‍ത്തി, നെറുകയില്‍ ചുംബിച്ചു, മൂര്‍ധാവില്‍ സിന്ദൂരം തോടുംപോലെ, അപ്പോള്‍ മനസ്സില്‍ ഓടി കൊണ്ടിരുന്ന രംഗം  ഇതായിരുന്നു; മംഗലശ്ശേരി നീലകണ്ഠന്‍ ഭാനുമതിയെ ചേര്‍ത്ത് നിര്‍ത്തി നെറ്റിയില്‍ ചുംബിക്കുന്നത്....!!!!

അടുത്ത തവണ ഞാന്‍ നാട്ടില്‍ വന്നത് നിന്‍റെ വിറങ്ങലിച്ച ശരിരത്തില്‍ കണ്ണീര്‍പൂക്കള്‍ അര്‍പ്പിക്കനായിരുന്നു. വിധിയെന്നു അമ്മ പറഞ്ഞു, പക്ഷെ എനിക്ക് അങ്ങനെ സമാധാനിക്കാന്‍ പറ്റിയിട്ടില്ല ഇന്നും.

പിന്നീട് ഈ കടന്നുപോയ കാലമത്രയും, ഇങ്ങനെ വല്ലപ്പോളും നിളാതീരത്ത് വന്നു നില്‍ക്കും,കൊലുസിട്ട നിന്‍റെ കാലൊച്ച കേള്‍ക്കാന്‍.എനിക്കറിയാം ഇത്ര  കാലം കഴിഞ്ഞിട്ടും ഇവിടെ, ഈ തീരത്ത്  നിന്‍റെ ഓര്‍മ്മകള്‍ ഇങ്ങനെ  തങ്ങിനില്‍പ്പുണ്ട്.എനിക്കുറപ്പാണ് വെയില്‍നിറമുള്ള  ഈ വൈകുംന്നേരം, നീ ഭൂമിയിലേക്ക്‌ വീണ്ടും വരുമെന്നു, ഒന്ന് കൂടി എന്‍റെ പേരുവിളിച്ചു, എന്‍റെ മുടിയില്‍ ഒന്ന് തലോടി, കടന്നുപോകാന്‍...!!!!

9 comments:

"ഒരു കാലത്ത് ജീവിതത്തില്‍ നിറഞ്ഞു ഒഴികിയിരുന്നു, നീയും നിളയും, ഇന്ന് രണ്ടും ഓര്‍മകളായി പിന്‍വാങ്ങി ; മനസിലേക്ക്...."

അവളുടെ ഓര്‍മ്മയ്ക്ക്‌, നിളയുടെയും

നിന്റെയും നിളയുടെയും കഥ കൊള്ളാം കേട്ടോ

നീയും നിളയും..നല്ല താരതമ്യം.

ഇഷ്ട്ടായി ഈ കഥ

നീയും നിളയും ഈ കുളിര്കാറ്റും...കണ്ണീരും...

:) നന്ദി ചങ്ങാതീ ഇവിടെ വന്നീ "നിളാ തീരത്ത്" കുറച്ചു നേരം നിന്നതിനു ....!!!

Post a Comment