February 19, 2013

Tuesday, February 19, 2013 - 2 comments

മഴ.............

മഴ;
സൂര്യനില്‍ നിന്ന് കുതിച്ചു ചാടുന്ന ചൂടു തണുപ്പിക്കുന്ന മഴ
ഇരുട്ട് കട്ടപിടിച്ച രാത്രിയില്‍ ചെരിഞ്ഞു പെയ്യുന്ന മഴ,
വയലിലെ  തവളകള്‍ പാട്ടുപാടുന്ന  മഴ,
ആകാശം വിണ്ടുകീറി മിന്നലുകള്‍ പായുന്ന മഴ,
നരച്ച നിലാവില്‍ പെയ്തിറങ്ങുന്ന, മെലിഞ്ഞ മഴ,
വേനല്‍ മഴ , രാത്രിമഴ, തുലാവര്‍ഷ പെരുമഴ, നിലാമഴ.....
പല പേരില്‍ പല ഭാവത്തില്‍ പല നിറത്തില്‍.....!!!!
ഇന്നലെ രൗധ്രം ഇന്ന് ശാന്തം നാളെ ചിലപ്പോള്‍ ശ്രിന്ഗാരം......!!!!!
ഒരു മെഴുകുതിരി കത്തിതീരുന്നു, മറ്റെവിടെയോ പുതിയ പൂവുകള്‍
വിരിയുന്നു !!!
ഒടുവില്‍ ഇനിയും മഴ ബാക്കി, കുറെ മഴകാലം ബാക്കി!!!!
ഓര്‍മകളുടെ,നോവിന്‍റെ,പ്രണയത്തിന്‍റെ,പ്രണയ നഷ്ടത്തിന്‍റെ പെരുമഴകാലം!!!!!

2 comments:

ഒടുവില്‍ ഇനിയും മഴ ബാക്കി, കുറെ മഴകാലം ബാക്കി!!!!
ഓര്‍മകളുടെ,നോവിന്‍റെ,പ്രണയത്തിന്‍റെ,പ്രണയ നഷ്ടത്തിന്‍റെ പെരുമഴകാലം!!!!!

കവിത ഇഷ്‌ടമായി .

ശുഭാശംസകള്‍ .....

@സൗഗന്ധികം : നന്ദി, നല്ല വാക്കുകള്‍ക്കു :)

Post a Comment