Thursday, January 08, 2015 -
9 comments


കണ്‍ഫെഷൻ
"ഇപ്പൊ വരാം" എന്നുപറഞ്ഞാണ് നീ പോയത്. നീ വന്നില്ല, ഞാൻ കാത്തിരുന്നു. ദിവസങ്ങൾ മാസങ്ങളായി. മാസങ്ങൾ വർഷങ്ങളും.ഓരോ ഫോണ്‍ബെല്ലുകളും നെഞ്ചിൽ ഓരോ ഇടി മിന്നലുകൾ തീർത്തു. എത്രയോ രാത്രികളിൽ ആരോ വാതിലിൽ മുട്ടി വിളിക്കുന്നു എന്നുപറഞ്ഞു മമ്മ ഉറക്കത്തിൻറെ പാതി വഴിയിൽ ഞെട്ടി എഴുന്നെറ്റിരിക്കുന്നു. ഒടുവിൽ നിന്നെ കാണാതെ, ആ കണ്ണുകളടഞ്ഞു. "ഇച്ചായാ...." എന്നൊരു പിൻവിളി കേട്ടിട്ട് എത്രയോ തവണ ഞാൻ തിരിഞ്ഞു നോക്കിയിരിക്കുന്നു. പക്ഷെ അതെല്ലാം വെറും തോന്നലുകൾ മാത്രമായിരുന്നു. പോലീസ് , ക്രൈംബ്രാഞ്ച് , സീ ബി ഐ അങ്ങനെ പല കൈമറിഞ്ഞു, രാജ്യത്തെ തെളിയിക്കപെടാത്ത എണ്ണമില്ലാത്ത കേസുകളിൽ ഒന്നായി 192/2008 മാറി.
പക്ഷെ ഈ വാർത്ത എല്ലാം മാറ്റിമറിക്കുന്നു. കൊലകയറിനു കീഴിൽ നിന്ന് അയാൾ നടത്തിയ ഈ ഏറ്റുപറച്ചിൽ, ചെറുതെങ്കിലും എരിഞ്ഞു കത്തികൊണ്ടിരുന്ന പ്രതീക്ഷയുടെ നാളം അത് തല്ലികെടുത്തി. പക്ഷെ കരയാൻ കണ്ണുനീർ ബാക്കിയില്ല മോളെ. അപ്പച്ചൻ മരിക്കുമ്പോൾ "കൊച്ചിനേം മേരിയേം നോക്കിക്കോണം കേട്ടോഡാ, സെബാനെ..." എന്നാ പറഞ്ഞത്. പക്ഷേ....
"കുപ്രസിദ്ധ, സീരിയൽ കില്ലെർ രാമൻ ശങ്കറെ തൂക്കികൊന്നു - മരണത്തിനു മുൻപ് ഇയാൾ ഇതുവരെ തെളിയാത്ത 4 കൊലപാതകങ്ങൾ കൂടി ഏറ്റുപറഞ്ഞു". ഈ വാർത്തയുടെ കറുപ്പിനും വെളുപ്പിനുമിടയിൽ നിൻറെ പേരും - സാന്ദ്ര എലിസബത്ത് കുര്യൻ.
തൂക്കുമരത്തിനു ചുവട്ടിൽവെച്ചു ചിലരെങ്കിലും ഇങ്ങനെ അവസാന നിമിഷം ചില വെളിപെടുത്തലുകൾ നടത്തിയിട്ടുണ്ട്. "Ted Bunddy" യുടെ ഇന്റർവ്യൂ കണ്ടപ്പോൾ തോന്നിയ "കഥ"പോലെ എന്തോ ഒന്ന്.
9 comments:
ഞാന്‍ ആലോചിക്കാറുണ്ട്. ഈ ക്രിമിനലുകള്‍ക്കൊക്കെ എപ്പോഴെങ്കിലും ഒന്ന് കണ്‍ഫസ് ചെയ്താലെന്താന്ന്.
വേർപാട് ...
@ormmathulli : :) Thanks
അജിത്തേട്ടാ, ചിലരെങ്കിലും ശിക്ഷകൊണ്ടു നന്നാവാറുണ്ട്
വെളിപാട്..........
ആശംസകള്‍
മനസ്സിന്റെ ഭാരം താങ്ങാന്‍ സാധിക്കാത്തപ്പോള്‍ അല്ലെ മനുഷ്യന്‍ കുറ്റം ഏറ്റു പറയുന്നത്. മരണം മുന്നില്‍ കാണുമ്പൊള്‍ അവസാന നിമിഷങ്ങള്‍ എങ്കിലും മനസമാധാനം ആഗ്രഹിക്കില്ലേ?
നല്ല എഴുത്ത് :)
"കഥ"പോലെ എന്തോ ഒന്ന്.
നന്ദി എല്ലാ നല്ല വാക്കുകള്‍ക്കും
:)
കണ്‍ഫഷന്‍ ഓഫ് എ മര്‍ഡറര്‍..
Post a Comment