April 29, 2014

Tuesday, April 29, 2014 - 25 comments

ഹൃദയപൂര്‍വ്വം......
"മഹേഷ്‌, ഒരു ജീവന്‍ രക്ഷിക്കാനാണ് നീ ഇങ്ങനൊരു കാര്യം എന്നോട് ആവശ്യപെടുന്നത്
എന്നെനിക്കറിയാം. പക്ഷെ ...." എനിക്ക് ആ വാചകം എങ്ങനെ പൂര്‍ത്തികരിക്കണം എന്നറിയില്ലായിരുന്നു.
"ആനി, താന്‍ ഒരു ഡോക്ടര്‍ ആണ്... ആന്‍ഡ്‌  യു നോ വാട്ട്‌ ഈസ്‌ ബ്രെയിന്‍ ഡെത്ത്... ലുക്ക്‌, നീയും നിവിനും എനിക്ക് പ്രിയപെട്ടവരാണ്, ആ കിടക്കുന്നത് എന്‍റെ ആരാണ് എന്ന് നിനക്കും അറിയാം....പക്ഷെ സത്യങ്ങള്‍ സത്യങ്ങള്‍ തന്നേയല്ലേ ആനി?", അത് പറയുമ്പോൾ മഹേഷിന്റെ കണ്ണില്‍ ഉരുണ്ടുകൂടിയ കണീര്‍ തുള്ളിയുടെ തിളക്കം ഞാന്‍ കണ്ടു, അത് മറക്കാന്‍ അവന്‍ പെട്ടന്ന് തിരിഞ്ഞു നിന്നു....

ഒരു ജീവന്‍ രക്ഷിക്കാന്‍ ഉത്തരവാദിത്വം ഉള്ള ഒരു ഡോക്റ്ററാണ് ഞാന്‍, പക്ഷേ ഇപ്പോള്‍, ഒരു ചില്ലുവാതിലിനപ്പുറം എന്റെ ആത്മാവിന്‍റെ ഒരു പാതി, അന്ത്യനിമിഷങ്ങളിലേക്ക് മെല്ലേ വഴുതിനീങ്ങുമ്പോള്‍.... ഇപ്പോള്‍ ഞാന്‍ നിവിന്‍റെ ആനി മാത്രമാണ്.... മറ്റാര്‍ക്കോ വേണ്ടി അവനെ നേരത്തേപറഞ്ഞയക്കുക.... എങ്ങനെ കഴിയും? ICU വരാന്തയിലെ കസ്സേരയില്‍, കൈയ്യില്‍ മുഖംപൊത്തിയിരുന്നു കരയുമ്പോള്‍ മഹേഷിന്‍റെ ഷൂവിന്റെ ശബ്ദം എന്നില്‍ നിന്നു അകന്നു പോകുന്നത് ഞാന്‍ അറിഞ്ഞു.

പെട്ടന്ന്, തലമുടിയില്‍ ആരോ തഴുകുന്നതുപോലെ തോന്നി, എന്‍റെ കണ്ണുകള്‍ എന്നെ ചതിക്കുകയായിരിക്കണം, എന്‍റെ നിവിന്‍, "നിവി....", "ആനമ്മേ, ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ കേള്‍ക്കുമോ?" "നിവി, പറ", ഞാന്‍ കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു. "നീ, മഹേഷ് പറഞ്ഞത് കേള്‍ക്കണം... ഒരു കുഞ്ഞു മോളുടെ ജീവന്‍ രക്ഷിക്കാനുള്ള അവസാനശ്രമമല്ലേ....ഒരു കുഞ്ഞു മാലാഖകുഞ്ഞാടീയത്.... അവള് ജീവിക്കട്ടെ.... ഞാന്‍ അങ്ങനെയൊന്നും  നിന്നെ വിട്ടുപോകില്ല, ഹൃദയമല്ലേ അവര്‍ക്ക് വേണ്ടു, എന്‍റെ മനസ്സോന്നും എടുത്തോണ്ട് പോകില്ലല്ലോ, നീ അവിടല്ലെടി.....ചെല്ല് പോയി മഹെഷിനോട്‌ പറ എന്‍റെ ഹാര്‍ട്ട്‌ അങ്ങ് എടുത്തോളാന്‍....ചെല്ലടി കൊച്ചേ..."

ഞാന്‍ ചെല്ലുമ്പോള്‍ മഹേഷ് മുഖംപൊത്തി കരയുകയായിരുന്നു... "മഹി, ഞാന്‍ സമ്മതിച്ചു.. എടുത്തോ....  എന്നേം നിന്നേം ഒക്കെ വിട്ടിട്ട് അങ്ങനെ ഒന്നും അവനു പോകാന്‍ കഴിയില്ലല്ലോ... അവന്‍ ഇവിടെ ഒക്കെ തന്നേ കാണും എപ്പോളും...."

***********************************************************************************
സമ്മതപത്രത്തില്‍ ഒപ്പിടുമ്പോള്‍, കാതില്‍ നിവി പറഞ്ഞ ആ വാക്കുകള്‍ മാത്രമായിരുന്നു... "ഞാന്‍ അങ്ങനെയൊന്നും  നിന്നെ വിട്ടുപോകില്ല, ഹൃദയമല്ലേ അവര്‍ക്ക് വേണ്ടു, എന്‍റെ മനസ്സോന്നും എടുത്തോണ്ട് പോകില്ലല്ലോ, നീ അവിടല്ലെടി....."

25 comments:

അതെ സ്നേഹം മനസ്സിലാണുള്ളത് . അതുകൊണ്ട് തന്നെയാണ് അത് ദുർഗ്രഹവുമാകുന്നത് .
ആശംസകൾ..

(y) (y) (y)

ആശംസകള്‍

നല്ല കഥ ഹൃദയത്തില്‍ സ്പര്‍ശിക്കുന്ന നല്ല കഥ

ആശംസകൾക്കും അഭിപ്രായത്തിനും നന്ദി പ്രദീപേട്ടാ....

:) നന്ദിയുണ്ട് കൂട്ടുകാരാ നന്ദിയുണ്ട്... @സുനൈസ്

നന്ദി സുഹ്രത്തേ @ഉദയപ്രഭന്‍

ഹൃദയപൂർവ്വം - നന്നായി. ആശംസകൾ

കഥയ്ക്ക് ഒതുക്കമുണ്ട്. പക്ഷേ ഇതേ വിഷയം മുൻപും ധാരാളം വായിച്ചിട്ടുള്ളതുകൊണ്ട് പുതുമ തോന്നിയില്ല.

@Vaisakh Narayanan ആശംസകൾക്കും അഭിപ്രായത്തിനും നന്ദി... :)

@viddiman ഇവിടെ വരെ വന്നതിനും, അഭിപ്രായത്തിനും ഹൃദയപൂർവ്വം നന്ദി..

ഹൃദയപൂര്‍വം തന്നെ!!!

:) അജിത്തേട്ടാ ഹൃദയപൂര്‍വ്വം ഒരു ചിരി..... :)

ഹൃദയസ്പര്‍ശിയായി കഥ
ആശംസകള്‍

നന്നായിട്ടുണ്ട്. ആശംസകള്‍.

@സുധീര്‍ദാസ്‌ സ്‌നേഹം..... :)

കൊള്ളാമല്ലോ

@ശ്രീ : ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം.... ഇനിയും വരുക... ഇത് വഴിയേ...

വായിച്ചു ..
ഇഷ്ടപ്പെട്ടു ..
ഭാവുകങ്ങൾ

വളരെ ലളിതമായി
നല്ല ഒതുക്കത്തിൽ പറഞ്ഞ് തീർത്ത ഒരു കഥ

Muralee Mukundan , ബിലാത്തിപട്ടണം - നന്ദി :)

Post a Comment