February 17, 2014

Monday, February 17, 2014 - 26 comments

ഓരോ പണി വരുന്ന വഴികളേ!!!
ഇത് ഒരു സംഭവ കഥയാണ്... അതെ ഒരു സംഭവമായ എന്റെ കൂട്ടുകാരൻ നിർമലിൻറെ കഥ.ആള് പേര് പോലെ തന്നെ നിർമലൻ, ഉറങ്ങുമ്പോൾ പച്ചപാവം. നല്ല പെരുമാറ്റം കൊണ്ടും, ഒരു നല്ലപിള്ള ഇമേജ് ഉണ്ടാക്കി വെച്ചിട്ടുള്ളതുകൊണ്ടും എല്ലാവരുടെയും (പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ) കണ്ണിലുണ്ണി. ഇവിടെ, അടിച്ച ലൈൻ എല്ലാം ഷോർട്ട് ആയി പോയ എന്നേം, ലൈൻ അടിക്കാൻ താല്പര്യമില്ലാത്ത അബിനെം ഒക്കെ വച്ച് നോക്കിയാൽ ലൈനിന്റെ കാര്യത്തിൽ അവൻ ബിൽ ഗേറ്റ്സാ... കോടീശ്വരൻ.!!!!  എല്ലാ പെണ്‍കുട്ടികൾക്കും അവനെ പെരുത്ത്‌ ഇഷ്ടം.(feeling അസൂയ ഒടുക്കത്തെ അസൂയ...).പക്ഷെ അവനു ഇഷ്ടം ഒരാളെ മാത്രം(വിശ്വാസം അതല്ലേ എല്ലാം?), റോഷിനി.

അങ്ങനെ ഇരിക്കെ ഈ കഴിഞ്ഞ 13 നു, രാത്രി 11:55 നു അവൻ ഒരു life-event ഫേസ്ബുക്കിൽ കുറിച്ചിട്ടു,
"In a relationship".

പിന്നെ വായിച്ചാൽ ഒന്നും മനസ്സിലാകാത്ത ഒരു നാല് വരി ഇഗ്ലീഷ് കവിതയും. 
( ദൈവമേ ലൈൻ ഇല്ലാതെ ഈ ദിവസം തള്ളിനീക്കുന്ന ഞങ്ങളെ  പോലെ ഉള്ളവരെ മനപൂർവ്വം സങ്കടപെടുത്താൻ ഇത് പോലെ പോസ്റ്റ്‌ ഇടുന്ന എന്റെ കൂട്ടുകാരനു ഒന്നും വരുത്തല്ലേ... - പ്രാർത്ഥിക്കാൻ ഓരോർത്തർക്കും ഓരോ കാരണങ്ങൾ!! ).

പോസ്റ്റി 3 മിനിറ്റ് 50 സെക്കന്റ്‌. ലൈക്‌ 50, കമന്റ്‌ 65. "നോബൽ സമ്മാനം കിട്ടി എന്ന് പറഞ്ഞു പോസ്റ്റ്‌ ഇട്ടാലും ഒരു ലൈക്‌പോലും ചെയ്യാത്തവൻമാരാ  ...relationship status മാറ്റിയപ്പോൾ ഓടി വന്നു കമന്റുന്നത്...", നിർമലിന്റെ  പഞ്ച് ഡയലോഗ്.

പിറ്റേന്ന് ഓഫീസിൽ ഇരുന്നു ഞാൻ കമന്റ്സ് എല്ലാം ചുമ്മാഒന്നുവായിച്ചു. "Congrtz Bro.", "Kidilamme","Machane Adipoli... :)" ... എല്ലാം ഇതുപോലെ ഒക്കെ തന്നെ..  സംഗതി അത്ര ഇഷ്ടപെട്ടില്ല എങ്കിലും ഞാനും കൊടുത്തു ഒരു ലൈക്‌. അതിനിടെ ഒരു കമന്റ്‌. ഞങ്ങളുടെ കൂട്ടുകാരൻ ടുട്ടുൻറെ വക. ഒന്നുമില്ല സിമ്പിൾ ഒരു വരി, അതും നല്ല ക്ലാസ്സിക്‌ മഗ്ലീഷിൽ "Mm entha mone new ano mm ayikote all the best"... പ്ലിങ്ങ്. അതിനിടയിൽ അബിന്റെ വക അടുത്തത് "stories to be told.... <3"... പ്ലിങ്ങ് പ്ലിങ്ങ്. "...ഒരു കമൻറുമതി നിങളുടെ ജീവിതം മാറി മറിയാൻ...", [ഹോ സന്തോഷമായി ഗോപിയേട്ടാ...].

അതിനിടെ ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വലിയ പാരയായ ആൻറോ ഒരു ചോദ്യം, "എത്രാമത്തെ??".. നിർമലിന്റെ വക കൌണ്ടർ അപ്പൊ തന്നെ വന്നു.... "Please don't ask me stupid questions! എന്റെ കൊൻസന്റ്രെഷൻ പോണൂ... ;)"

ഇവിടെ നായികയുടെ ഇൻട്രോ, കൂടെ ഒരു കമന്റും,

"ഇതെന്താ എല്ലാരും "New One ആണോ?"    , "പുതിയ ആൾ ആണോ?"   എന്നൊക്കെ ചോദിക്കുന്നെ? നിങ്ങക്ക് ഇതിനു മുൻപു എത്രയെണ്ണം  ഉണ്ടാരുന്നു? ഹ്മ്മ്...?"

(പണ്ട് അനന്തൻനമ്പിയാർ പറഞ്ഞപോലെ "CID... എസ്കേപ്പ് :P")

അത് കൂടി കണ്ടപ്പോൾ എല്ലാർക്കും ആവേശം. പിന്നെ കമന്റ്‌ ബോക്സിൽ ഒരു യുദ്ധം ആയിരുന്നു, നിർമലിനു എത്ര ലൈൻ ഉണ്ടായിരുന്നു, പോസ്റ്റ്‌ ഉണ്ടാരുന്നു , അവൻ LKG മുതൽ ആരെയൊക്കെ ലൈൻ അടിച്ചിട്ടുണ്ട് എന്ന് വരെയുള്ള ചർച്ചകൾ. ഈ ചർച്ചക്കിടെ പണ്ട് അവൻ എഴുതിയ ഒരു ഓട്ടോഗ്രാഫ് കഥ പൊങ്ങിവന്നു.

അത് പറഞ്ഞു തുടങ്ങിയത് ടുട്ടുവാണു. അതൊരു വല്യ മെഗാസീരിയൽ പോലെ നീണ്ടു നിവർന്നു കിടക്കുന്ന കഥയാ, ചുരുക്കി പറയാം. ഞങ്ങൾ മൂന്നു പേരും - നിർമൽ ,ടുട്ടു പിന്നെ ഞാൻ - ഹൈസ്കൂളിൽ പഠിക്കുന്ന കാലം. ക്ലാസ്സിൽ കാണാൻ വല്യതെറ്റില്ലാത്ത  ഒരു കുട്ടി ഉണ്ടായിരുന്നു - അനു ജോർജ്, നിർമലിൻറെ അടുത്ത കൂട്ടുകാരി. അവനു അവളോട്‌ ഒരു ഇത് - അത് തന്നെ ഒരു ഇഷ്ടം - ഉണ്ടായിരുന്നു എന്നുള്ളത് ഞങ്ങൾ  മൂന്നു പേർക്ക്മാത്രം അറിയാവുന്ന കാര്യം. ഫ്രണ്ട്ഷിപ്‌ വെറുതെ ടൈറ്റാനിക് ആക്കേണ്ട എന്ന് കരുതി അവൻ പറയാതിരുന്ന അകാര്യം 10ലെ അവസാന ദിവസങ്ങളിലൊന്നിൽ അവളുടെ ഓട്ടോഗ്രാഫിൽ അവൻ  എഴുതി "കാണുമ്പോൾ പറയാമോ കരളിലെ അനുരാഗം....??". അത് ഫേസ്ബുക്ക്‌ ഇല്ലാത്ത കാലം ആയിരുന്നു എങ്കിലും,  ആ വരികൾ കണ്ടവർ കണ്ടവർ ഷെയർ ചെയ്തു കൊണ്ടേ ഇരുന്നു, അടുത്തവൻറെ ചെവിയിലേക്ക്. അവൾ മാത്രം അത് ലൈക്‌ അടിച്ചില്ല, പക്ഷെ നിർമലിന്റെ ഹൃദയം തകർക്കണ ഒരു കമന്റ്‌ പറഞ്ഞു, "എന്നെ മഠത്തിൽ ചേർത്തോളാം എന്ന് അമ്മച്ചി നേർനിട്ടുള്ളതാ...". (എന്നിട്ട് അവളുടെ കല്യാണത്തിന്റെ ചിക്കൻ ബിരിയാണി ഞങ്ങൾ കഴിഞ്ഞ ജനുവരിയിൽ ഒരുമിച്ചു പോയികഴിച്ചു). ഈ കഥ വീണ്ടും എല്ലാരുംകൂടി കമന്റ്‌ ബോക്സിൽ റീമേക്ക് ചെയ്തു.  ടുട്ടു അവിടേം നിർത്തിയില്ല, പണ്ട് നടന്ന കുറെ ഫോണ്‍ ആഡ്വെൻചെർസ് കഥകളും കുറെ ചില്ലറ ചുറ്റികളികളും കൂടി അവൻ എടുത്തിട്ടു. കാര്യങ്ങൾ കൈവിട്ടു പോകുന്നു എന്ന് മനസ്സിലായപ്പോൾ നിർമൽ ആ പോസ്റ്റ്‌ ഡിലീറ്റ് ചെയ്തു.   

- ശുഭം - 


പിന്നീടു കേട്ടത് (ചർച്ച ഫേസ്ബുക്കിൽ നടക്കുമ്പോൾ ഫ്ലാറ്റിൽ നടന്നതു, അബിൻ പറഞ്ഞാണ് ഞാൻ അറിഞ്ഞത്)

ആദ്യം റോഷിൻ വിളിച്ചു, അബിൻ ഇത്രേം മാത്രം കേട്ടു,

"ഹ..." (ഉദേശിച്ചത്‌ ഹലോ എന്നാണ്. പക്ഷെ അത് പറഞ്ഞു തീരും മുൻപേ തെറി തുടങ്ങി. തെറി പറഞ്ഞില്ല എന്ന് നിർമൽ പറഞ്ഞു... എനിക്ക് വിശ്വാസം പോരാ....), ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ നിർമലിന്റെ അടുത്ത ഡയലോഗ്  "റോഷ്... നീ ഞാൻ പറയുന്നത് കേൾക്കു...." ഏറ്റില്ല. പിന്നേം നിർമൽ നിഷ്ബ്ധൻ. ഇതിങ്ങനെ നടക്കുമ്പോൾ ടുട്ടു നിർമലിനെ വിളിച്ചു...."ഡീ ഞാൻ വിളിക്കാമേ" എന്നും പറഞ്ഞു അവൻ ഫോണ്‍ കട്ട്‌ ചെയ്തു. നിർമൽ ഫോണ്‍ എടുത്തു പിന്നെ അവിടെ new generation പടം ആയിരുന്നു. ബീപ് ബീപ് ബീീീീപ് ബീീീീീീീീീീീീപ് .................... വിളിച്ചപ്പോൾ ക്യുവിൽ ആയീരുന്ന അവനു,  വയറു നിറച്ചു കിട്ടി "ബീപ്".

അന്ന് വൈകിട്ട് നിർമൽ ഫേസ്ബുക്കിൽ ഇങ്ങനെ പോസ്റ്റ്‌ ഇട്ടു..... "ഓരോ പണി വരുന്ന വഴികളേ!!! "

26 comments:

"പ്രാർത്ഥിക്കാൻ ഓരോർത്തർക്കും ഓരോ കാരണങ്ങൾ!!
...പണ്ട് അനന്തൻനമ്പിയാർ പറഞ്ഞപോലെ "CID... എസ്കേപ്പ് :P
...പിന്നെ അവിടെ new generation പടം ആയിരുന്നു. ബീപ് ബീപ് ബീീീീപ് ബീീീീീീീീീീീീപ് "

'അടിപൊളി' എന്നല്ലാതെ എന്താണ് ഒറ്റവാക്കിൽ പറയുക! വീണ്ടും ഒരു ഫെയ്‌സ്ബുക്ക് ദുരന്തം :) സംഗതി നേരുതന്നെ. ഓരോ പണിവരുന്ന വഴികളെ...!!!
(Word Verification മാറ്റിയിരുന്നെങ്കിൽ നന്നായിരുന്നു. എല്ലാവരും ആ 'കടമ്പ' കൂടി കടന്ന് അഭിപ്രായമെഴുതാൻ ശ്രമിക്കണമെന്നില്ല. ആശംസകൾ)

വായിക്കുമ്പോൾ ഒരു അടുക്കും ചിട്ടയും അനുഭവപ്പെടുന്നില്ല. അതേ പ്രായത്തിലുള്ളവർക്ക് രസിക്കുമായിരിക്കും. :)

കമന്റ് വെരിഫിക്കേഷൻ മാറ്റിയാൽ നന്നായിരുന്നു.

വരാനുള്ള പണി വഴിയില്‍ തങ്ങുകയില്ല

ന്യൂ ജെന്‍ കഥ ഇഷ്ടമായി.

പണിയപ്പോ ഓട്ടോ പിടിച്ചും വരും അല്ലെ??rr

Prins//കൊച്ചനിയൻ : നല്ല വാക്കുകൾക്കു നന്ദി...:) വേർഡ്‌ വേരിഫികേഷൻ മാറ്റിയിട്ടുണ്ട്.

ഇവിടെ വരെ വന്നതിനും, ....നല്ല വാക്കുകൾക്കും നന്ദി....

:) വേർഡ്‌ വേരിഫികേഷൻ മാറ്റിയിട്ടുണ്ട്.

അതെ ഓട്ടോ പിടിച്ചായാലും വരും
:) നന്ദി അജിത്തേട്ടാ

സ്റ്റാറ്റസ് ഇട്ടിട്ട് ഇങ്ങനെ...പോസ്റ്റ്‌ ഇടാഞ്ഞത് ഭാഗ്യം... :P

:) സന്ദർശനത്തിനു നന്ദി സംഗീത്

വേലിയിൽ കിടന്ന പാമ്പിനെയെടുത്ത് കഴുത്തിലിട്ടിട്ട്.... ഒരോരോരോ പണികൾ വരുന്ന വഴികളെന്നോ.... ഞാനൊന്നുമറിഞ്ഞില്ലേ...

ഞാനും ഒന്നും അറിഞ്ഞില്ലേ :)

it was good... :) gr8 job...!
hmm.. ee Roshini ennulla name aara suggest cheythe?

നന്ദിയുണ്ട് നല്ല വാക്കുകൾക്ക് (നന്ദി മാത്രം - സലിംകുമാർ സ്റ്റൈലിൽ!! ;) )
പിന്നെ പേര് വന്ന വഴി - അത് അങ്ങനെ അങ്ങ് തോന്നി, അങ്ങ് ഇട്ടു അത്രേ ഉള്ളു. എന്താ ചോദിച്ചേ?

ഫേസ്ബുക്ക് കഥ ഇഷ്ടമായി. പക്ഷെ, അത് എഴുതിയ രീതി , ഒന്ന് ശ്രമിച്ചിരുന്നെങ്കില്‍ കുറച്ചൂടെ നന്നാക്കാമായിരുന്നു എന്ന് എനിക്ക് തോന്നി. വരികള്‍ക്ക് പലയിടത്തും അപൂര്‍ണ്ണത തോന്നി. സംസാരഭാഷ അതേ രീതിയില്‍ തന്നെ പകര്‍ത്താന്‍ ശ്രമിച്ചത് കൊണ്ടുമാവാം...കാര്യം മനസ്സിലാക്കാന്‍ വേണ്ടി ശ്രദ്ധകൊടുക്കുമ്പോള്‍ പലയിടത്തും നര്‍മ്മം അതിന്റെ ധര്‍മ്മം നിര്‍ വഹിക്കാതെ പോകുന്നു[ഉദ: അവസാന ഭാഗം നോക്ക്].. എന്തായാലും സംഗതി ഇഷ്ടമായി...

വിശദമായ ഒരു അഭിപ്രായത്തിന് നന്ദി.... എൻറെ, നർമ്മം എഴുതാനുള്ള ആദ്യ ശ്രമമാണ്.... അൽപം ഹോം വർക്കിൻറെ കുറവ് എനിക്കും പിന്നീട് തോന്നിയിരുന്നു... ഇനിയും വരിക ഇത് വഴി...

അപ്പോൾ പണികൾ ഇങ്ങിനേയും വരാമല്ലേ

അതെ ഇന്നത്തെ കാലത്ത് ഇങ്ങനേം കിട്ടും പണി

Post a Comment