Thursday, September 11, 2014 -
17 comments
17 comments
കാലം
അയാളൊരു മാന്ത്രികനാണ്
ഒരു കുന്നിനെയവൻ താഴ്വാരമാക്കുന്നു,
കടലിനെമരുഭൂമിയും, മരുവിനെ
തിരയിളകുന്ന കടലുമാക്കുന്നു.
വെറുപ്പുകൾ ഇഷ്ടങ്ങളും,
ഇഷ്ടങ്ങൾ ഇഷ്ടകേടുകളുമാക്കുന്നു.
പൊഴിഞ്ഞു വീഴുന്ന ഇലകൾ,
വേരുകളിലൂടെ സഞ്ചരിച്ചു പിന്നെയും
പുതിയ ഇലയായി പിറവികൊള്ളൂന്നതും,
ഈയൊരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ,
ഇന്ന്, ഇന്നലെയാകുന്നതും.
അയാളുടെ ജാലവിദ്യ..
നാളെ ഞാൻ ഉണർന്നില്ലെങ്കിൽ
ഞാൻ ഒരു മനുഷ്യനിൽനിന്നു
ഒരു ഓർമ്മമാത്രമായി മാറുന്നതും
അയാളുടെ മറ്റൊരു മഹേന്ദ്രജാലം
വരൂ, ഞാൻ ഒരു ഇന്നലെയായിമായുന്നതു വരെ
ഈ മാന്ത്രിക കാഴ്ചകളിലൂടെ നമുക്ക്
കൈകോർത്തുനടക്കാം...
ഒരു കുന്നിനെയവൻ താഴ്വാരമാക്കുന്നു,
കടലിനെമരുഭൂമിയും, മരുവിനെ
തിരയിളകുന്ന കടലുമാക്കുന്നു.
വെറുപ്പുകൾ ഇഷ്ടങ്ങളും,
ഇഷ്ടങ്ങൾ ഇഷ്ടകേടുകളുമാക്കുന്നു.
പൊഴിഞ്ഞു വീഴുന്ന ഇലകൾ,
വേരുകളിലൂടെ സഞ്ചരിച്ചു പിന്നെയും
പുതിയ ഇലയായി പിറവികൊള്ളൂന്നതും,
ഈയൊരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ,
ഇന്ന്, ഇന്നലെയാകുന്നതും.
അയാളുടെ ജാലവിദ്യ..
നാളെ ഞാൻ ഉണർന്നില്ലെങ്കിൽ
ഞാൻ ഒരു മനുഷ്യനിൽനിന്നു
ഒരു ഓർമ്മമാത്രമായി മാറുന്നതും
അയാളുടെ മറ്റൊരു മഹേന്ദ്രജാലം
വരൂ, ഞാൻ ഒരു ഇന്നലെയായിമായുന്നതു വരെ
ഈ മാന്ത്രിക കാഴ്ചകളിലൂടെ നമുക്ക്
കൈകോർത്തുനടക്കാം...
ഗൂഗിൾ ആശാന് നന്ദി, പടത്തിനു

17 comments:
നല്ല കവിത.
മുന്നോട്ടു നോക്കുമ്പോൾ ഭയവും പ്രതീക്ഷയും
കൂടെ നടക്കുമ്പോൾ സംശയം മാത്രം
പിന്നോട്ടു നോക്കുമ്പോൾ അത്ഭുതം ബാക്കി
കാലം :)
ജീവിതം ഒരു പ്രഹേളിക എന്നു പറയാം....
സമയവും കാലവും ആര്‍ക്കും കാത്തുനില്‍ക്കില്ല. കവിത നന്നായി
ജീവിതചക്രം ഉരുണ്ടുകൊണ്ടേയിരിക്കുന്നു.
നല്ല വരികള്‍
ആശംസകള്‍
കാലം!!!
കാലത്തിൻ വേലകൾ എന്തെല്ലാം നീ കണ്ടു?
കാണാനിരിപ്പവ എന്തെന്ന് നിനച്ചു നീ?
കാലം രഥ ചക്രമോടി മദിക്കവെ
ഒപ്പമെത്താൻ സ്നേഹ ചഷകവുമായ് നീ വരൂ..
@R@y,
@Anu Raj ,
@Vishnulal Uc
@തങ്കപ്പേട്ടൻ,
@അജിത്തേട്ടൻ,
@അൻവർ ഇക്കാ
നന്ദി എല്ലാർക്കും... <3 :)
നല്ല വരികള്‍. കണ്ടതിലുമേറെ കാണാനിനിയുമുണ്ട്. ആശംസകള്‍. അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ. "മനുഷന്യനിൽനിന്നു"
വാര്‍ദ്ധക്യത്തില്‍ പിന്നോട്ട് നോക്കി അത്ഭുദപ്പെടുന്നതിനു മുന്‍പ് ഒരു തിരിച്ച്ചരിവുണ്ടാകുന്നത് നല്ലത് തന്നെ ...!
@സുധീര്‍ദാസ് : <3 സന്തോഷം..... തെറ്റ് തിരുത്തിയിട്ടുണ്ട്....
@സലീം കുലുക്കല്ലുര്‍ :) <3
ഇന്നലെ, ഇന്ന്, നാളെ....
ഓര്‍മ്മകള്‍, ജീവിതം, പ്രതീക്ഷകള്‍....... കാലചക്രം തിരിയുന്നു!
ആശംസകള്‍ മെല്വിന്
:)
കാലത്തിനോടൊപ്പം ആണോ കൈ കോര്‍ക്കല്‍ . കൊള്ളാം സ്നേഹത്തോടെ പ്രവാഹിനി
nammal ee manthrikante thoppikkullile muyal maathramaanoo..swayam maanthrikanaavan muyalinum aagrahamund....
@pravaahiny
@ormmathulli
നന്ദി... <3 :)
നന്നായി... :)
Post a Comment