September 04, 2014

Thursday, September 04, 2014 - 20 comments

ഓർമ്മത്തിരകൾ

നിൻറെ കണ്ണിൻറെ ആഴങ്ങളിൽ
അലിഞ്ഞലിഞ്ഞു ഇല്ലാതാവാൻ
കൊതിച്ചിരുന്നൊരു കാലം,
കുറെ കടലാസ്സുതുണ്ടുകളുടെ  രൂപത്തിൽ
ആ കാലം ഈ ട്രങ്ക് പെട്ടിയിൽ
ചിതറി കിടക്കുന്നു....
ആ നീലിമയിലാണ് ഞാൻ എന്നെ തന്നെ
കണ്ടെത്തിയത്, ഒടുവിലാ കടലിൽ തന്നെ
അസ്തമിക്കണം എന്നായിരുന്നു കൊതി. 
"നിന്നിലലിയുന്നതേ നിത്യസത്യ"മെന്നു
ഒരുപാട് തവണ നിൻറെ കാതിൽ ഞാൻ പാടിയിട്ടുണ്ട്.
ഈ രാവിലൊരു മൌനം എൻ ജാലകത്തിൽ വന്നുനില്ക്കെ
പോൻതാരകങ്ങൾ വിരിയേ, നിൻ ഓർമ്മകലെന്നിൽ നിറയേ
ഈ നെഞ്ചിതൊന്നു മുറിയും.

"നിന്നിലലിയുന്നതേ നിത്യസത്യം" ഈ അനശ്വരമായ വരികൾക്ക് കടപ്പാട്, മലയാളത്തിന്റെ പുണ്യം ശ്രീ ഓ എൻ വീ കുറുപ്പ് സാറിന്. അതിലും മനോഹരമായി പ്രണയം പറയാന്‍ കഴിയില്ല തന്നെ!!! നഷ്ടപെട്ടിട്ടും മനസ്സിൽ നിന്നു പോകാൻ മടിക്കുന്ന എൻറെ പ്രണയത്തിനു.

20 comments:

സ്നേഹം സഖാവെ <3 <3 <3

പ്രണയത്തിരകള്‍!

കൊള്ളാം ... ഒന്ന് ഉള്ളില്‍ തട്ടി... :)

@തങ്കപ്പൻ സർ - നന്ദി

അതെ അജിത്തേട്ടാ. സ്നേഹം <3

പ്രണയത്തിനു അതിരില്ല...

അൻവറിക്കാ... <3 :)

പ്രണയം...........

'പ്രണയമല്ലാത്ത ഒരു സ്നേഹവും സ്നേഹമല്ല. സ്നേഹത്തിന്‍റെ ഏറ്റവും നിര്‍മ്മലവും നേര്‍ത്തതും സുതാര്യവുമായ ഒരു വലയമാണ് പ്രണയം'.
വാക്കുകള്‍ കടംകൊണ്ടവയാണ്... പലേരിയില്‍ നിന്നും.. :-)

പോൻതാരകങ്ങൾ വിരിയേ, നിൻ ഓർമ്മകലെന്നിൽ നിറയേ
ഈ നെഞ്ചിതൊന്നു മുറിയും.
നല്ല വരികള്‍ . തെറ്റുകള്‍ വരാതെ നോക്കുക. സ്നേഹത്തോടെ പ്രവാഹിനി

സുഖലോലുപനാം
പ്രണയത്തിന്ന റിയില്ലല്ലോ
വിരഹത്തിന്‍ നരക സുഖം!..rr

നിന്നിലലിയുന്നതേ നിത്യസത്യ"മെന്നു
ഒരുപാട് തവണ നിൻറെ കാതിൽ ഞാൻ പാടിയിട്ടുണ്ട്.
ഈ രാവിലൊരു മൌനം എൻ ജാലകത്തിൽ വന്നുനില്ക്കെ
പോൻതാരകങ്ങൾ വിരിയേ, നിൻ ഓർമ്മകലെന്നിൽ നിറയേ
ഈ നെഞ്ചിതൊന്നു മുറിയും.-------നല്ല വരികള്‍ !!!

@pravaahiny തിരിച്ചും പെരുത്തുസ്നേഹത്തോടെ

@risharasheed ,
@ഫൈസല്‍ ബാബു

Thanks :)

ഒരുപാട് തവണ നിൻറെ കാതിൽ ഞാൻ പാടിയിട്ടുണ്ട്.
ഈ രാവിലൊരു മൌനം എൻ ജാലകത്തിൽ വന്നുനില്ക്കെ
പോൻതാരകങ്ങൾ വിരിയേ, നിൻ ഓർമ്മകലെന്നിൽ നിറയേ
ഈ നെഞ്ചിതൊന്നു മുറിയും.

Post a Comment