June 03, 2013

Monday, June 03, 2013 - 7 comments

ഞാൻ കുഞ്ഞായി തന്നെ ഇരുന്നെകിൽ...

ഇന്ന് ജൂണ്‍ മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ച....

രാവിലെ ഉണർന്നു, പുറത്തു നല്ല മഴ.മടി പിടിച്ചു കമ്പിളിക്കടിയിൽ ചുരുണ്ട് കൂടി കിടന്ന എന്നെ അമ്മയുടെ ഫോണ്‍കാൾ ആണ് വിളിച്ചുണർത്തിയത്. അതിപ്പോ വീട്ടിൽ ആണേൽ നേരിട്ട് വിളിക്കും, അല്ലേൽ ഫോണ്‍ വിളിക്കും. "ഈശോ, പ്രായം കൂടെണ്ടായിരുന്നു!!", ആദ്യം കർത്താവിനോട് പറഞ്ഞത് അതാണ്. പക്ഷെ എന്ത് ചെയ്യാം, പുള്ളികാരന് ലോകത്തിന്റെ  ഒരു ക്രമം "അ"ക്രമം ആകാതെ നോക്കിയല്ലേ പറ്റു. ഹാ സാരമില്ല....!!

പിന്നെ ഓഫീസിലേക്ക്, ഒരുങ്ങി വഴിയിൽ ഇറങ്ങിയപ്പോൾ കുറെ കുട്ടികൾ, ബാഗും തൂക്കി പുത്തൻ കുടചൂടി കളിച്ചു ചിരിച്ചു നടന്നു പോയി, ഞാൻ എൻറെ പഴയ സ്കൂൾ ദിവസങ്ങൾ ഓർത്തെടുക്കാൻ ഞാൻ ഒന്ന് ശ്രമിച്ചു..... കഷ്ടം.... "NO USE","കൊറേ കാലം മുൻപുള്ള ഫയൽ അല്ലേ....ബ്രെയിൻന്റെ ഏറ്റോം അടിത്തട്ടിൽ എവിടെയോ കിടപ്പുണ്ടാകും.....,

രാവിലത്തെ തിരക്കുകൾ എല്ലാം കഴിഞ്ഞു ഞാൻ ഇന്ന് ഓഫീസിൽ നിന്ന് പുറത്തെക്ക് ഒന്നിറങ്ങി. പണ്ട് സ്കൂളിൽ പോകുമ്പോൾ വഴിയരികിൽ, മഴകൊണ്ട്‌ നിന്നിരുന്ന കൊന്നതെങ്ങുകൾക്ക് പകരം ഇന്ന് കുറെ കാറുകളും വണ്ടികളും ബഹുനില കെട്ടിടങ്ങളും. പിന്നെ ജീവിക്കാൻ മറന്നു പോയ കുറെ കമ്പ്യൂട്ടർ ജീവികൾ അങ്ങോട്ടും ഇങ്ങോട്ട് ഓടുന്നു. പണ്ടൊന്നും അധികം മഴ നനയാൻ പറ്റിയിട്ടില്ല, കാരണം സ്കൂൾവിട്ടു വരുമ്പോൾ കൂടെ ചേച്ചി കാണും.  ഭയങ്കര "STRICT" ആണ് കക്ഷി..... മഴ ഒരു തുള്ളി നനയാൻ സമ്മതിക്കില്ല... :( .

അതുകൊണ്ട് അന്ന് നനയാൻ കഴിയാഞ്ഞ മഴയൊക്കെ ഇപ്പൊ ഞാൻ നനഞ്ഞു തീർക്കുന്നു, പിന്നെ പണ്ട് മഴ നനയുന്നത് ഒരു രസത്തിനാണ്.
ഇന്ന് കരയുന്നത് ആരും കാണാതിരിക്കാനും.....!!! "ഞാൻ പ്രായം കൂടാതെ വല്ല ഒന്നിലോ രണ്ടിലോ വല്ലോം ആരുന്നാ മതിയാരുന്നു..... ഇപ്പോളും"

7 comments:

This comment has been removed by a blog administrator.

എല്ലാ ജൂണ്‍ മാസവും സ്കൂൾ തുറക്കുമ്പോൾ നമ്മളും പഴയ ബാഗും ഓര്മകളും കുടയും ആയി മഴയോടോത് ഓണം പോലെ മറക്കാതെ സ്കൂളിൽ കയറി ഇരിക്കാറുണ്ട് മടിച്ചു മടിച്ചു പോയ ആ ദിവസങ്ങള് ഇപ്പോൾ അറിയാതെ ഓടി കേറുമ്പോൾ സ്കൂളും ആ ദിവസങ്ങളും നമ്മൾ എത്ര മാത്രം നമ്മൾ അറിയാതെ അറിഞ്ഞിരുന്നു എന്നുള്ളതല്ലേ സത്യം
നന്നായി നൊസ്റ്റലിജിക് ഫീൽ ഉണ്ടായിരുന്നു ഒരു മഴിതണ്ടുകൂടി കൂടി കിട്ടിയിരുന്നെങ്കിൽ..

അതിരില്ലാത്ത ആഗ്രഹങ്ങള്‍

ആഗ്രഹിക്കാൻ ടാക്സ് വേണ്ടല്ലോ അജിത്‌ സർ.... :)

അഭിപ്രായങ്ങൾക്ക് നന്ദി ചങ്ങാതീ

"പണ്ട് മഴ നനയുന്നത് ഒരു രസത്തിനാണ്.
ഇന്ന് കരയുന്നത് ആരും കാണാതിരിക്കാനും.....!!!"

ഉള്ളിൽ അടിഞ്ഞു കിടക്കുന്നതിനെ പുറത്തു കൊണ്ട് വരാൻ ഒരു കഴിവുണ്ട് മഴയ്ക്ക്.

അതുകൊണ്ടല്ലേ എന്നെ പോലെ ഉള്ളവർക്ക് മഴയെ ഇത്ര ഇഷ്ടം....
കുഞ്ഞൂസിനും അതുകൊണ്ടാണോ മഴയോട് ഇത്ര ഇഷ്ടം???
നന്ദി കുഞ്ഞൂസ്...!!!

Post a Comment