May 15, 2012

Tuesday, May 15, 2012 - No comments

ആര്‍ സീ സീ യിലെ ഒരു പകല്‍ നേരം

ഇന്ന് ഞാന്‍ മരുന്ന് മണക്കുന്ന RCC യുടെ വരാന്തയില്‍ കുറേ മനുഷ്യരെ കണ്ടു;
ഓരോ മിനിറ്റിലും ഒരുപാടു മുഖങ്ങള്‍............
അവിടെ ഞാന്‍ കണ്ട കുറെ ജീവിതങ്ങള്‍ എന്നെ പഴയ ചില
ഓര്‍മകളിലേക്ക്‌ കൊണ്ടുപോയി ജീവിതം ഇനിയും ജീവിക്കണം
എന്ന് കൊതിച്ചിട്ടും കഴിയാതെ പോയ കുറെ മനുഷ്യര്‍.......
ചിലര്‍ സുഹൃത്തുക്കള്‍, ചിലര്‍ ബന്ധുക്കള്‍; കാന്‍സര്‍ എന്ന വിപത്തിനു
കീഴടങ്ങി ഭൂമി വിട്ടു പോയവര്‍!!!!

ഓര്‍മകള്‍ക്ക്ഇടെ കുറെ കുറെ മനുഷ്യ ജീവിതങ്ങള്‍ മുന്നില്‍കൂടി കടന്നു പോയി.......
അവിടെ കണ്ട ചില കണ്ണുകളില്‍ ആശങ്ക ആയിരുന്നു എങ്കില്‍
മറ്റുചില കണ്ണുകളില്‍ സ്വപ്നങ്ങള്‍ കെട്ടടങ്ങിയ ചാരം മാത്രമായിരുന്നു.....
....... എന്‍റെ ദൈവമേ, ആ ജീവിതങ്ങള്‍ക്കു അങ്ങു തുണയാകുക..........!!!!!
അവരുടെ പ്രിയപെട്ടവരെ അങ്ങു തന്നെ കാക്കുക...........!!!!

ഇടക്കെപ്പോഴോ കുറിച്ചിട്ട ഒരു കഥ ; 'ഒരുപാടുപേരുടെ കഥ" ;
കോളേജില്‍ പഠിക്കുമ്പോള്‍ എഴുതിയതാണ്....... അന്ന് അതു ചിലരുടെ കണ്ണു
നന്ചിരിരുന്നു...... അതു ഞാന്‍ വീണ്ടും എടുത്തു വായിച്ചു നോക്കി....
ഒരു ഓര്‍മ്മപെടുത്തല്‍പോലേ ഈ കണീര്‍ നനവുള്ള ഓര്‍മ്മകള്‍....

പ്രിയ ചങ്ങാതി; എല്ലാവരെയും സ്നേഹിച്ചു ജീവിക്ക്.....
ഒന്നേയുള്ളൂ ജീവിതം!!!!!
ആരെയും വേദനിപ്പിക്കാതെ ആരെയും മുറിപെടുത്താതെ; സ്നേഹിക്കു ഈ ജീവിതംകൊണ്ട് എല്ലാരേം.........!!!!!

സ്നേഹത്തോടെ "മെല്‍വിന്‍"

0 comments:

Post a Comment