Thursday, April 04, 2013 -
1 comment


"മരണമേ നീ........"
മരണമേ നീ,
വെറുക്കപ്പെട്ട ദുര്‍ദേവത,
ക്ഷണിക്കാതെ വരുന്ന അതിഥി,
സങ്കടത്തിന്റെ ഉപ്പുകടല്‍,
കണ്ണുകളില്‍ കണ്ണീരും,
മനസ്സില്‍ ദുഖവും നിറക്കുന്ന
ഏറ്റവും വെറുക്കപ്പെട്ട ദുര്‍ദേവത
കണ്മുന്നിലെ പ്രിയപെട്ടവരെ
ഒരുപിടി ചാരമാക്കി മാറ്റുന്നത് നിന്‍റെ തൃപ്തി
മനസ്സിനോട് ചേര്‍ത്ത് നിര്ത്തിയവരെ
ക്രൂരമായി ചീന്തിയേടുക്കുന്നത് നിന്‍റെ വിനോദം
നീ എനിക്ക് തന്നത്,നഷ്ടങ്ങള്‍ മാത്രം
നീ എന്നോട് കാട്ടിയത്,ക്രൂരതകള്‍ മാത്രം
നീ സൃഷ്ട്ടിച്ചത് നികത്താനാകാത്ത ശൂന്യത
ഒത്തിരി ജീവിക്കാന്‍ കൊതിച്ചവരെ
വലിച്ചിഴച്ചു കൊണ്ടുപോയി നീ, എവിടേക്കോ....
നീ വെറുക്കപ്പെട്ട ദുര്‍ദേവത,
ഏറ്റവും വെറുക്കപ്പെട്ട ദുര്‍ദേവത
"നിനച്ചിരിക്കാതെ മരണം കൊണ്ടുപോയ പ്രിയപെട്ടവര്‍ക്ക്............
മരണമില്ലാത്ത ആ ഓര്‍മകള്‍ക്ക്"
വെറുക്കപ്പെട്ട ദുര്‍ദേവത,
ക്ഷണിക്കാതെ വരുന്ന അതിഥി,
സങ്കടത്തിന്റെ ഉപ്പുകടല്‍,
കണ്ണുകളില്‍ കണ്ണീരും,
മനസ്സില്‍ ദുഖവും നിറക്കുന്ന
ഏറ്റവും വെറുക്കപ്പെട്ട ദുര്‍ദേവത
കണ്മുന്നിലെ പ്രിയപെട്ടവരെ
ഒരുപിടി ചാരമാക്കി മാറ്റുന്നത് നിന്‍റെ തൃപ്തി
മനസ്സിനോട് ചേര്‍ത്ത് നിര്ത്തിയവരെ
ക്രൂരമായി ചീന്തിയേടുക്കുന്നത് നിന്‍റെ വിനോദം
നീ എനിക്ക് തന്നത്,നഷ്ടങ്ങള്‍ മാത്രം
നീ എന്നോട് കാട്ടിയത്,ക്രൂരതകള്‍ മാത്രം
നീ സൃഷ്ട്ടിച്ചത് നികത്താനാകാത്ത ശൂന്യത
ഒത്തിരി ജീവിക്കാന്‍ കൊതിച്ചവരെ
വലിച്ചിഴച്ചു കൊണ്ടുപോയി നീ, എവിടേക്കോ....
നീ വെറുക്കപ്പെട്ട ദുര്‍ദേവത,
ഏറ്റവും വെറുക്കപ്പെട്ട ദുര്‍ദേവത
"നിനച്ചിരിക്കാതെ മരണം കൊണ്ടുപോയ പ്രിയപെട്ടവര്‍ക്ക്............
മരണമില്ലാത്ത ആ ഓര്‍മകള്‍ക്ക്"
1 comments:
മരണം നിത്യസത്യമാകുന്നു
Post a Comment